ഫിലദൽഫിയ ദൈവസഭ സ്ഥാപക പ്രസിഡന്റ് റവ. പാസ്റ്റർ എം. പി മത്തായിയുടെ സഹോദരി റിബേക്ക ബാബു -(ജെസ്സി ന്യൂഡൽഹി - 72) നിര്യാതയായി
പയ്യപ്പാടി: ശൂരനാട് കോടൻവില്ലയിൽ പരേതനായ കെ ബാബുവിന്റെ ഭാര്യ റിബേക്ക ബാബു-72(ജെസ്സി ന്യൂഡൽഹി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിങ്കളാഴ്ച്ച നടന്ന തന്റെ മകൻ ബിനീഷിന്റെ വിവാഹവിരുന്നിന് വേണ്ടി നാട്ടിൽ വന്നതായിരുന്നു കുടുംബം വിവാഹ നിശ്ചയത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുമ്പോൾ നെഞ്ചു വേദനയെ തുടർന്ന് പാമ്പാടി ആശുപത്രിയിൽ എത്തിച്ചു അവിടെവെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ജൂലൈ 8 ന് ബുധൻ ഉച്ചക്ക് 12 ന് ഫിലദൽഫിയ ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി മാത്യുവിന്റെ പയ്യപ്പാടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പയ്യപ്പാടി കുടുംബ കല്ലറയിൽ.
കൂരോപ്പട കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിനീഷ്. മരുമകൻ: ഷിബു കാഞ്ഞിരപ്പള്ളി.

