കടുങ്ങല്ലൂർ വലിയപറമ്പിൽ കുഞ്ഞന്നാമ്മ ടീച്ചർ (78) നിര്യാതയായി
ആലുവ: ആലുവ ഏ.ജി സഭാംഗം വലിയപറമ്പിൽ മിസ്പ ഭവനിൽ കുഞ്ഞന്നാമ്മ എം.പി. (റിട്ട. ടീച്ചർ - 78) നിര്യാതയായി. ആലുവ മലവിളയിൽ കുടുംബാംഗമാണ്.
സംസ്കാരം ഫെബ്രു. 27 ന് രാവിലെ 9 ന് ആലുവ കടുങ്ങല്ലൂരിലെ ഭവനത്തിലും 10 മുതൽ ആലുവ ഏ.ജിയിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് കീഴ്മാട് ഏ.ജി സഭാ സെമിത്തേരിയിൽ.
മലപ്പുറം എ.ആർ നഗർ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ടീച്ചറായിരുന്നു. അദ്ധ്യാപികയായിരിക്കുമ്പോൾ കുടുംബമായി ഐപിസി തേഞ്ഞിപ്പലം (കാലിക്കറ്റ് യൂണിവേഴ്സിറ്റി) സഭയുടെ വളർച്ചക്ക് പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.
ഭർത്താവ്: സ്റ്റാൻലി ജോൺ.(റിട്ട.ആർമി)
മക്കൾ: റീന സ്റ്റാൻലി (റിയാദ് ), നിഷ സ്റ്റാൻലി, ജോബി സ്റ്റാൻലി (ഐപിസി പിസികെ കുവൈറ്റ് സഭാംഗം).
മരുമക്കൾ: ജോൺസൻ നോബിൾ, ജോസഫ് ചാക്കോ, റീജോ മോൾ.
വിവരങ്ങൾക്ക്: 95628 60469

