ഷാജൻ ജോർജ് (51) നിര്യാതനായി

ഷാജൻ ജോർജ് (51) നിര്യാതനായി

സിഡ്നി: സിഡ്നി പെന്തെക്കോസ്ത് സഭാംഗം അടൂർ എടക്കാട് മിസ്പാ തടത്തിൽ വിളയിൽ റവ.ടി.ജോർജിന്റെയും മേരിക്കുട്ടി ജോർജിന്റെയും മകൻ ഷാജൻ ജോർജ് (51) നിര്യാതനായി. സംസ്കാരം നവം.10 ന് അടൂരിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടമ്പനാട് Church of God (South India) സഭാ സെമിത്തേരിയിൽ.

ദീർഘകാലമായി സിഡ്നിയിൽ കുടുംബത്തോടൊപ്പം  താമസിച്ചു വരികയായിരുന്നു. 

ഷാജൻ കേരളത്തിലെ ഭവനത്തിലായിരിക്കുമ്പോണ്   ഹൃദയാഘാതത്താൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ചസ് (AUPC) സജീവപ്രവർത്തകനും സിഡ്നിയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകനുമായിരുന്നു. പെട്ടെന്നുള്ള ദേഹവിയോഗം ഓസ്ട്രേലിയയിലുള്ള മലയാളി പെന്തെക്കോസ്ത് വിശ്വാസികൾക്ക് നികത്താനാവാത്ത  നഷ്ടമാണെന്ന് സഭാ നേതൃത്വവും കൂട്ടു വിശ്വാസികളും പറഞ്ഞു.

ഭാര്യ: ജിത ഷാജൻ.

മക്കൾ: റിയാൻ, റോഷെൽ, ജോഷിയ. സഹോദരൻ: സ്റ്റാൻലി ജോർജ്ജ് സഹോദരി: ലാലി ജോർജ്ജ്