റ്റിപിഎം ഫോർട്ട്‌കൊച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എസ്. ബെന്നി (ബെന്നിമോൻ- 51) കർതൃസന്നിധിയിൽ

റ്റിപിഎം ഫോർട്ട്‌കൊച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എസ്. ബെന്നി (ബെന്നിമോൻ- 51) കർതൃസന്നിധിയിൽ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ ഫോർട്ട്‌കൊച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി എസ് ബെന്നി (ബെന്നിമോൻ -51)കർതൃസന്നിധിയിൽ. സംസ്കാരം മെയ് 15 നാളെ ഉച്ചയ്ക്ക് 1 ന് എറണാകുളം വൈറ്റില സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികം (26 വർഷം) കൊട്ടാരക്കര, മൂന്നാർ, എറണാകുളം എന്നീ സെൻ്ററുകളുടെ വിവിധയിടങ്ങളിൽ സഭാ ശുശ്രൂഷകനായിരുന്നു. 

കൊല്ലം തലവൂർ മഞ്ഞകാല പുത്തൻവിള വീട്ടിൽ പി.കെ.സാമുവേൽകുട്ടി - ഏലിക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനാണ്. 

 സഹോദരങ്ങൾ: റ്റി.പി.എം കോന്നി സഭാ ശുശ്രൂഷയിലിരിക്കെ കർത്യസന്നിധിയിൽ എൽഡർ ജോൺസൺ,  പി.എസ്.സജിമോൻ (മഞ്ഞകാല), പി.എസ്. റെജിമോൻ (മഞ്ഞകാല).