അരനൂറ്റാണ്ടിന്റെ ഓർമ്മകൾ പങ്കിട്ട് ഒക്കലഹോമയിലെ കൂട്ടായ്മ
ഒക്കലഹോമ: ഒക്കലഹോമ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപിന്റെ നേതൃത്വത്തിൽ അൻപത് വർഷമായി ഒക്കലഹോമയിൽ കുടിയേറി പാർത്തവരെ ആദരിക്കുകയും അവർക്കു വേണ്ടി പ്രത്യേക സ്തോത്ര പ്രാത്ഥന സംഘടിപ്പുകയും ചെയ്തു. കാലാവസ്‌ഥയുടെ പ്രതികൂല സാഹചര്യങ്ങളിലും, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോഴും അചഞ്ചലമായ ദൈവ വിശ്വാസമാണ് പ്രതിസന്ധികളെ അതിജീവിക്കാൻ കാരണമായിതീർന്നതെന്നു പങ്കെടുത്തവർ പറഞ്ഞു. പാസ്റ്റർ ഫെലിക്സ് മുഖ്യപ്രഭാഷണം നടത്തി. കുടിയേറി പാർത്തവരിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി പാസറ്റർ കെ.സി. ജോർജ് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.
Advertisement














































































