OPA നാഷണൽ കോൺഫറൻസ് സമാപിച്ചു
വാർത്ത: സന്തോഷ് തങ്കച്ചൻ
മസ്ക്കറ്റ്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു കൂട്ടായ്മയായ പെന്റാകോസ്റ്റൽ അസംബ്ലി മസ്കറ്റ് (OPA) 25 മത് നാഷണൽ കോൺഫറൻസിനു അനുഗ്രഹീത സമാപനം.
നവംബർ 27 നു മസ്കറ്റിലെ ഗാല ബോഷ് ഹാളിൽ നടന്ന കോൺഫറൻസ് പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് ഉത്ഘാടനം ചെയ്തു. അടുത്ത വർഷത്തേക്കുള്ള സഭയുടെ തീം ( മഹിമ കണ്ട സാക്ഷികൾ.2 പത്രോസ് 1.16) പാസ്റ്റർ സജി കുര്യനും 25 വർഷത്തെ കോണ്ഫറൻസ് ചരിത്രം ജോർജ് കെ സാമുവേലും അവതരിപ്പിച്ചു.
സഭയുടെ വിവിധ സുവിശേഷീകരണ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചു ട്രഷറർ വി.വി.വിൽസനും,OPA സെസ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു സെസ് സെക്രട്ടറി തോമസ് ഫിലിപ്പും വിശദീകരിച്ചു.
യുവജന, സൺഡേ സ്കൂൾ, സോദരി സമാജം എന്നിവയുടെ മീറ്റുങ്ങുകളും, ലീഡേഴ്‌സ് മീറ്റും, മെറിറ്റ് അവർഡുദനവും നടന്നു. പാസ്റ്റർ ഷിബു തോമസ് (Atlanta)മുഖ്യ പ്രസംഗകനായിരുന്നു.
ക്രിസ്തുവിന്റെ അനുയായികളായ നാം ക്രിസ്തുവിന്റെ ഭാവമുള്ളവരായി എല്ലാ നടപ്പിലും വിശുദ്ധരായി മാതൃകയോടെ ജീവിച്ചാൽ മറ്റുള്ളവർ നമ്മളിലൂടെ ക്രിസ്തുവിനെ കണ്ടെത്തുവാൻ ഇടയാകുമെന്ന് സമാപന സമ്മേളനത്തിൽ അദ്ദേഹം പ്രബോധിപ്പിച്ചു.
സഭാ സെക്രട്ടറി സാം ജോൺസൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി മോൻസി മാമ്മൻ നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വസികൾ കോൺഫറൻസിൽ പങ്കെടുത്തു. സഭയുടെ വാർഷിപ്പ് ടീം സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകി.

