ഔറാദ് ഫെസ്റ്റിവൽ ഓഫ് ബ്ലസിംങ്ങ്സ് സമാപിച്ചു
ബീദർ (കർണാടക): ബീദർ ജില്ലയിലെ ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ ഔറാദ് താലൂക്ക് അമരേശ്വര കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഫെസ്റ്റിവൽ ഓഫ് ബ്ലസിംങ്ങ്സ് സുവിശേഷയോഗം സമാപിച്ചു. റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു. തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ബീദർ ജില്ലയിലെ ഔറാദ് താലൂക്കിൽ നടന്ന സുവിശേഷ യോഗത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് രക്ഷയുടെ അനുഭവത്തിലേക്ക് വന്നു. പാസ്റ്റർമാരായ ശിരോമണി, പ്രകാശ് ,വിക്ടറി ഇൻ്റർനാഷണൽ ടീം, കബോദ് ഗോസ്പൽ മിനിസ്ട്രീസ് എന്നിവർ ഗാനശുശ്രൂഷ നിർവഹിച്ചു.
24 വർഷങ്ങൾക്ക് ശേഷമാണ് ഈ താലൂക്കിൽ ദൈവവചന സന്ദേശവുമായി ഒരു ക്രൂസൈഡ് നടക്കുന്നത്. മൂന്ന് ദിവസവും നടന്ന രോഗശാന്തി ശുശ്രൂഷയിൽ അനേകർക്ക് രോഗസൗഖ്യം ലഭിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 150 ഗ്രാമങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.
Advertisement