തിരുവല്ല വെസ്റ്റ് യുപിഎഫ് ഗ്രേറ്റ് കമ്മീഷൻ സെമിനാർ ജൂലൈ 17 ന്
തിരുവല്ല : തിരുവല്ല വെസ്റ്റ് യുപിഎഫും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തുന്ന ഗ്രേറ്റ് കമ്മീഷൻ സെമിനാർ ജൂലൈ 17 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ രാവിലെ 10 മുതൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം നിർവഹിക്കും. യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ വിനോദ് ജേക്കബ് (ഡയറക്ടർ), ഡോ. അലക്സ് ഏബ്രഹാം ലുധിയാന, റവ. ദിനേഷ് മൂത്തവാണി, പാസ്റ്റർ ജോണി ജോസഫ് കോഴിക്കോട് എന്നിവർ ക്ലാസുകൾ നയിക്കും.
വിവരങ്ങൾക്ക്: തോമസ് കോശി - 96051 96151

