അറിവ് ശ്രദ്ധേയമായി; ആവേശം വാനോളം ഉയർത്തി പിവൈപിഎ - ഗുഡ്ന്യൂസ് മെഗാ ബൈബിൾ ക്വിസ്സ്
അറിവ് പിവൈപിഎ - ഗുഡ്ന്യൂസ് ഇന്‍റര്‍ ചര്‍ച്ച് മെഗാ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐപിസി ഹെബ്രോന്‍ ഇളങ്ങമംഗലത്തിനു പിവൈപിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഗുഡ്ന്യൂസ് എഡിറ്റോറിയലും ചേര്‍ന്ന് ചേര്‍ന്ന് സമ്മാനത്തുകയായ ഒരു ലക്ഷം രൂപ നല്‍കുന്നു
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഐപിസി ശാലേം ചിറക്കോണം സമ്മാനത്തുകയായ അരലക്ഷം രൂപ ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സജി മത്തായി കാതേട്ടില്‍ നിന്നും സ്വീകരിക്കുന്നു
ഒന്നാം സ്ഥാനം - ഐപിസി ഹെബ്രോൻ ഇളങ്ങമംഗലം
രണ്ടാം സ്ഥാനം- ഐപിസി ശാലേം ചിറക്കോണം
മൂന്നാം സ്ഥാനം - എജി ചർച്ച് വിളപ്പിൽ
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എജി വിളപ്പില്‍ സഭ സമ്മാനത്തുകയായ കാല്‍ലക്ഷം രൂപ ഗുഡ്ന്യൂസ് ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്റര്‍ ജോസ് ജോണില്‍ നിന്നും സ്വീകരിക്കുന്നു
അറിവ് സീസൺ 2 - 2025 മെയ് 1ന്
ഉദ്ഘാടനം വര്‍ക്കി ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി വർക്കി എബ്രഹാം കാച്ചാണത്ത് നിര്‍വഹിക്കുന്നു
റിപ്പോർട്ട്: മോൻസി മാമ്മൻ തിരുവനന്തപുരം
കുമ്പനാട്: ആവേശം വാനോളം ഉയർത്തി ഇന്റർ ക്രിസ്ത‌്യൻ ചർച്ച് മെഗാ ബൈബിൾ ക്വിസ്സ് 'അറിവ് 2024'ന് അനുഗ്രഹ സമാപ്തി. മാ നവരാശിയ്ക്ക് ദൈവം നൽകിയ വരദാനമായ ബൈബിൾ എല്ലാവരും പഠിക്കുക എന്ന ലക്ഷ്യത്തോടെ പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസും സംയുക്തമായി സംഘ ടിപ്പിച്ച മെഗാ ബൈബിൾ ക്വിസ്സ് കേരളത്തിലെ ക്രൈസ്‌തവ വിഭാ ഗങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സെപ്റ്റം.14ന് കുമ്പനാട്ട് ഹെബ്രോൻപുരത്ത് നൂറുക്കണക്കിന് മത്സരാർഥികൾ പങ്കെടുത്ത പ്രോഗ്രാം വ്യത്യസ്തവും ആകർഷണീയമായിരുന്നു എന്ന് ദൃക്സാക്ഷികൾ ഗുഡ്‌ന്യൂസിനോട് പറഞ്ഞു.
ഉത്ഘാടന സമ്മേളനത്തിൽ പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഷിബിൻ സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിവൈപിഎ കേരള സ്റ്റേറ്റ് കോർഡിനേറ്റർ പ്രിജോ കാച്ചാണത്തു സ്വാഗത പ്രസംഗം നടത്തി.
വിധികർത്താക്കളായി, ക്രൈസ്തവ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പാസ്റ്റർമാരായ മനോജ് മാത്യു ജേ ക്കബ്, ക്രിസ്റ്റ ഫർ വർഗീസ്, ബ്ലെസ്സൻ പി.ബി.,സിജി ജോൺസൻ എന്നിവർ പ്രവർത്തിച്ചു.
അവസാന റൗണ്ടായ ഗ്രാൻഡ് ഫിനാലെയിൽ അഞ്ചു ടീമുകൾ യോഗ്യത നേടി. ആറു റൗണ്ടുകളായി നടന്ന ആവേശകരമായ ഗ്രാൻഡ് ഫിനാലെയിൽ ഐപിസി ഹെബ്രോൻ ഇളങ്ങമംഗലം ഒന്നാം സ്ഥാനവും, ഐപിസി ശാലേം ചിറക്കോണം രണ്ടാം സ്ഥാനവും, എജി ചർച്ച് വിളപ്പിൽ മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനം ഒരു ലക്ഷവും രണ്ടാം സമ്മാനം അര ലക്ഷവും മൂന്നാം സമ്മാനം കാൽ ലക്ഷവും, നാലും അഞ്ചും സ്ഥാനക്കാർക്ക് അയ്യായിരം രൂപ വീതവും ക്യാഷ് അവാർഡ് ഫിനാലെ വേദിയിൽ വിജയികൾക്ക് കൈമാറി. പാസ്റ്റർ സാബു ചാക്കോ കായംകുളം, സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു എന്നിർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
അറിവ് സീസൺ 2 വിന്റെ പ്രഖ്യാപനവും ഗ്രാൻഡ് ഫിനാലെ വേദിയിൽ നടന്നു. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമികഘട്ട എഴുത്തു പരീക്ഷകൾക്ക് ശേഷം 2025 മെയ് 1 ന് ഗ്രാൻഡ് ഫിനാലെ കുമ്പനാട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്തത് ഐപിസി സഭയി ലെ സീനിയർ പാസ്റ്ററിൻ്റെ മകനും കാൾ ടു വർഷിപ്പ് മീഡിയ പ്രൊഡക്ഷൻ്റെ ഉടമയുമായ ജോ തോമസാണ്. രണ്ടും മൂന്നും സ്ഥാനത്തേക്കുള്ള സമ്മാന തുകയായ 75,000 രൂപ സ്പോൺസർ ചെയ്‌തത് ഗുഡ്ന്യൂസ് വീക്കിലിയാണ്. നാലും അഞ്ചും സ്ഥാനത്തേക്കുള്ള സമ്മാന തുകയായ 10,000 രൂപ സ്പോൺസർ ചെയ്തത് ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും ഐപിസി കൊല്ലം സൗത്ത് സെന്റർ ശുശ്രൂഷ കനുമായ പാസ്റ്റർ ജോൺ റിച്ചാർഡ്സ് ആണ്.
മെഗാ ബൈബിൾ ക്വിസ് കോർഡിനേറ്റർമാരായി സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ്), ജോസി പ്ലാത്താനത്ത് (പിവൈപിഎ) എന്നിവർ പ്രവർത്തിച്ചു. പിവൈപിഎ സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിൻ സാമുവേൽ, ജസ്റ്റിൻ നെടുവേലിൽ, ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൻ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.
Advertisement
Advertisement