'മണിപ്പുരിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടു '; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്

'മണിപ്പുരിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടു '; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്

ന്യൂഡൽഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പുരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായതായി യു.എസ്.സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഡിപാര്‍ട്മെന്‍റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

മണിപ്പൂരിൽ ഉണ്ടായ വംശീയ കലാപം, വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടതും നിരവധി ആളുകൾ പലായനം ചെയ്തതും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 

Advertisement