ക്രിസ്തുവിന്റെ ഉയിർപ്പ് നമുക്ക് നൽകിയത് വീണ്ടെടുപ്പും നീതീകരണവും: പാസ്റ്റർ ജോസ് കെ. ഏബ്രഹാം
ക്രിസ്തുവിന്റെ ഉയിർപ്പ് നമുക്ക് നൽകിയത് വീണ്ടെടുപ്പും നീതീകരണവും: പാസ്റ്റർ ജോസ് കെ. ഏബ്രഹാം
പി.വൈ.പി.എ സംസ്ഥാന കൺവെൻഷന് കരവാളൂരിൽ തുടക്കമായി
പുനലൂർ: ക്രിസ്തുവിന്റെ ഉയർപ്പിനാൽ നമുക്ക് ലഭിച്ചത് വീണ്ടെടുപ്പും നീതികരണവും ആണെന്നും തുറക്കപെട്ട കല്ലറ നമുക്ക് നൽകുന്നത് വലിയ പ്രത്യാശയാണെന്നും ഐപിസി പുനലൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ. ഏബ്രഹാം പറഞ്ഞു. പി.വൈ.പി.എ സംസ്ഥാന കൺവെൻഷൻ മാർച്ച് 31നു പുനലൂർ കരവാളൂർ കോയിപ്പുറം ഓഡിറ്റോറിയം ഗ്രൗണ്ടിൽ ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാപത്തെയും ലോകത്തെയും ജയിച്ച് , കല്ലറകളെ ഭേദിച്ച് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിലൂടെ നമുക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്റർ എ.ഓ. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം മാത്യു മുഖ്യ സന്ദേശം നൽകി. ഗാനശുശ്രുഷയ്ക്ക് ഗിലെയാദ് മ്യൂസിക് ബാൻഡ് നേതൃത്വം നൽകി. ബ്രദർ കൊച്ചുമോൻ, പാസ്റ്റർമാരായ ഏബ്രഹാം മാത്യു, ബാബു ചാക്കോ, ബിജു ജോസഫ്, ബോബൻ ക്‌ളീറ്റസ് എന്നിവർ പ്രാർത്ഥനകൾ നയിച്ചു. പാസ്റ്റർ ബിജു പനന്തോപ്പ് പ്രസ്താവന നടത്തി. പാസ്റ്റർ ഷിബു നെടുവേലിൽ സമാപന പ്രാർത്ഥനയും ആശിർവാദവും നടത്തി.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.എ. എബ്രഹാം, സാം കുമരകം എന്നിവർ പ്രസംഗിക്കും. സംസ്ഥാന കൺവെൻഷൻ 'റിവൈവ് കരവാളൂർ' ഏപ്രിൽ 2നു സമാപിക്കും.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ റിവൈവ് എന്ന പേരിൽ സംസ്ഥാന കൺവെൻഷനുകൾ ഈ വർഷം സംഘടപ്പിക്കുമെന്നു സംസ്ഥാന ഭാരവാഹികളായ ഷിബിൻ സാമുവേൽ, മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ അറിയിച്ചു.
Advertisement