റാന്നി കൺവെൻഷൻ നവം.16 മുതൽ


റാന്നി കൺവെൻഷൻ നവം.16 മുതൽ

റാന്നി: മലങ്കരയിലെ പ്രശസ്തമായ ആത്മീയസംഗമമായ റാന്നി കൺവെൻഷൻ നവം.16 തിങ്കളാഴ്ച  മുതൽ 22 ഞായറാഴ്ച വരെ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭയിൽ  നടക്കും. പാസ്റ്റർ ജോർജ് തോമസ്  സമർപ്പണ ശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ റ്റി.എം. കുരുവിള, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ കെ.ജെ.തോമസ് കുമളി, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ ബി.മോനച്ചൻ, പാസ്റ്റർ ഷിബു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

നവം.17 ചൊവ്വാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ നടക്കുന്ന പകൽയോഗങ്ങളിൽ പാസ്റ്റർമാരായ ബെന്നി ഫിലിപ്പ്, ബൈജു ഉപ്പുതറ, ജീവൻ രാജ്, പി.ജെ.ശമുവേൽ,  സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.

നവം.21 ന് ശനിയാഴ്ച്ച പകൽ 10  മുതൽ നടക്കുന്ന യൂത്ത് റിവൈവൽ മീറ്റിംഗിൽ പാസ്റ്റർ ജിബിൻ പൂവക്കാല പ്രസംഗിക്കും. നവം.22 ന് ഞായറാഴ്ച്ച പകൽ സംയുക്ത സഭായോഗത്തിൽ പാസ്റ്റർമാരായ സേവിയർ ജെയിംസ്, റ്റി.എം.കുരുവിള, ബിജു തമ്പി തുടങ്ങിയവർ ദൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

റാന്നി റീജിയൺ ക്വയറിനോടൊപ്പം പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ നിജീഷ് കോവളം, സിസ്റ്റർ പെർസിസ് ജോൺ, റ്റിബിൻ തങ്കച്ചൻ, പാസ്റ്റർ ഷൈജു ദേവദാസ് തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement