'മോക്ഷവഴികൾ' പ്രകാശനം ചെയ്തു
കോട്ടയം: എഴുത്തുകാരിയും കഥാകൃത്തുമായ കവിത ജോൺസൻ (ചെന്നൈ) എഴുതിയ തിരഞ്ഞെടുത്ത കഥകളുടെയും കവിതകളുടെയും സമാഹാരം 'മോക്ഷവഴികൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ ജെ.സി ദേവ് ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ടിനു നൽകി പ്രകാശനം ചെയ്തു.
ആശയറ്റവർക്കും ദുഃഖിതർക്കും പ്രത്യാശയിലേക്ക് നയിക്കുന്ന കഥകളും കവിതകളുമാണ് സമാഹാരത്തിലുള്ളത്. ജീവിത പ്രതിസന്ധിയിൽ ദൈവ സാന്നിധ്യം വെളിപ്പെടുന്ന അക്ഷരങ്ങളാണ് ഓരോ വരിയിലും.
ഗുഡ്‌ന്യൂസ് ചീഫ് ഗ്രാഫിക് എഡിറ്റർ സജി നടുവത്രയാണ് പേജ് സെറ്റ് ചെയ്തിരിക്കുന്നത്.
ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, കെ.സി.ചാക്കോ, ജോൺസൻ ചെന്നൈ എന്നിവർ പ്രസംഗിച്ചു. ഗുഡ്‌ന്യൂസ് ബുക്ക്സ് ആണ് പ്രസാധകർ. പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക; 94964 63617
Advertisement














































