ശക്തമായ ആത്മപകർച്ച : ശാരോൻ നാഷണൽ കോൺഫറൻസിനു ഡാളസിൽ അനുഗ്രഹീത തുടക്കം

ശക്തമായ ആത്മപകർച്ച : ശാരോൻ നാഷണൽ കോൺഫറൻസിനു ഡാളസിൽ അനുഗ്രഹീത തുടക്കം

ഡാളസ്: വിശ്വാസികളിൽ ശക്തമായ പരിശുദ്ധാത്മ ഉണർവ്വ് പകർന്നു 19-ാ മത് ശാരോൻ നാഷണൽ കോൺഫറൻസിനു ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ തുടക്കമായി. പ്രയർ കൺവീനർ പാസ്റ്റർ ഗീവർഗീസ് തോമസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തിൽ പാസ്റ്റർ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി ജോൺസൺ ഉമ്മൻ സ്വാഗതം പറഞ്ഞു.

പാസ്റ്റർ സ്റ്റീഫൻ വർഗീസ് കോൺഫറൻസിൻ്റെ തീം അവതരിപ്പിച്ചു. പാസ്റ്റർ ഡോ. റ്റിങ്കു തോംപ്‌സൺ  ഉത്ഘാടനം ചെയ്തു .  പാസ്റ്റർ തോമസ് മാമ്മൻ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു.

ഡോ.ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ ശാരോൻ നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നല്കി. ഞായറാഴ്‌ച പൊതു ആരാധനയോടെ സമാപിക്കും.

“വരുവിൻ, നമുക്ക് ദൈവവുമായി ഒരുമയിൽ നടക്കാം” (ആമോസ് 3:3) എന്നുള്ളതാണ് കോൺഫറൻസ് തീം.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പാസ്റ്റർ ജോ തോമസ് (ബെംഗളൂരു), പാസ്റ്റർ ജോൺ തോമസ് (SFC ഇന്റർനാഷണൽ സെക്രട്ടറി), പാസ്റ്റർ ഡോ. റ്റിങ്കു തോംസൺ (പ്രസിഡന്റ്, SFCNA ), പാസ്റ്റർ സന്തോഷ്‌ തര്യൻ ആൽബനി(വൈസ് പ്രസിഡന്റ്‌ SFCNA), പാസ്റ്റർ ജോയ് തോമസ് (SFC ഒക്കലഹോമ) എന്നിവർ പ്രസംഗിക്കും . 

റോബർട്ട് & ജാൻ ടീൽ ടീം കുഞ്ഞുങ്ങളുടെ മിനിസ്ട്രിക്ക് നേതൃത്വം നൽകും.

പാസ്റ്റർ. സ്റ്റീഫൻ വർഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ വിൽ‌സൺ ജോർജ് (ജോയിന്റ് കൺവീനർ), ജെയിംസ് ഉമ്മൻ (നാഷണൽ സെക്രട്ടറി), മേബിൾ തോമസ് (ട്രഷറർ), ജിംസ് മേടമന (ജോയിന്റ് ട്രഷറർ), പാസ്റ്റർ എബിൻ അലക്സ് (മീഡിയ കോഓർഡിനേറ്റർ), സിസ്റ്റർ. സിബി ജോസഫ് (ലേഡീസ് കോഓർഡിനേറ്റർ), ബ്രാഡ്ലി മാത്യു (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ നാഷണൽ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നു.

Advertisement