ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൺ പാസ്റ്റേഴ്സ് ഫാമിലി സമ്മേളനം ഒക്ടോ 16ന് 

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൺ പാസ്റ്റേഴ്സ് ഫാമിലി സമ്മേളനം ഒക്ടോ 16ന് 

കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൺ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് ഒക്ടോ 16 ബുധനാഴ്ച മുട്ടുമൺ ICPF ക്യാമ്പ് സെൻററിൽ രാവിലെ 9.30 മുതൽ 4 മണി വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺ വി. ജേക്കബ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ഡോ. ചെറിയാൻ മാത്യൂ എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. 

പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ, പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ റ്റി.എം. വർഗീസ് എന്നിവർ വിവിധ സെക്ഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. സെന്റർ സെക്ഷൻ റീജിയൻ തലങ്ങളിൽ ഉള്ള പാസ്റ്റേഴ്സ് ഫാമിലി ഈ മീറ്റിംഗിൽ പങ്കെടുക്കും പാസ്റ്റർമാരായ കെ.എം ജേക്കബ്, സാബു ഫിലിപ്പ്, ജോജി ജോർജ്ജ്, എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Advertisement