ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം സെമിനാർ സമാപിച്ചു


ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം സെമിനാർ സമാപിച്ചു
ad
ad
ad

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും പെരുമ്പാവൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴില്ലം കനാൽ ജംഷനിലുള്ള പെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21ന് നടന്ന സെമിനാർ സമാപിച്ചു. മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. ജെസ്സി കോശി, ഡോ. മോളി എബ്രഹാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ലീലാമ്മ ഏലിയാസ് പ്രസംഗിച്ചു. ഷേർലി ജോബി സ്വാഗതവും രജനി ജോൺ നന്ദിയും പറഞ്ഞു. ഷീബ വിജയൻ , ബ്ലസി ബിജു എന്നിവർ പ്രാർത്ഥനാ സെക്ഷനുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ബിനു എബ്രഹാം പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ നൈനാൻ ജോർജ് സമാപന പ്രാർത്ഥനയും നടത്തി.

ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ സുജാ നൈനാൻ, സൂസമ്മ പൊടിക്കുഞ്ഞ്, അല്ലി ഷാജി, ജാൻസി ജോബ് തുടങ്ങിയവർ സംബന്ധിച്ചു. റീജിയൺ ഭാരവാഹികൾ ആഥിത്യമരുളുകയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സൂസൻ തോമസ് (ജന.പ്രസിഡൻറ് ), സുജാ നൈനാൻ (ജന.സെക്രട്ടറി), മറിയാമ്മ ജോയി (ജന. ട്രഷറാർ ) എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ജനറൽ വനിതാ സമാജത്തിന് നേതൃത്വം നൽകുന്നത്

Advertisement

Advertisement