ശാരോൻ ഫെല്ലോഷിപ്പ്: ഫാമിലി കോൺഫറൻസ് പ്രയർലൈൻ ജൂലൈ 12ന് തുടക്കം

ശാരോൻ ഫെല്ലോഷിപ്പ്: ഫാമിലി കോൺഫറൻസ് പ്രയർലൈൻ ജൂലൈ 12ന് തുടക്കം

ചിക്കാഗോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രയർലൈനിൻ്റെ തുടക്കം ജൂലൈ 12ന് ആരംഭിക്കും .

കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കും സുഗമമായ നടത്തിപ്പിനും മാത്രമല്ല SFCNA മിഷൻ പ്രവർത്തനങ്ങൾക്കും മറ്റ് പ്രാർത്ഥനാ വിഷയങ്ങൾക്കും ഊന്നൽ നൽകിയുള്ള പ്രത്യേക പ്രാർത്ഥനകൾ ജൂലൈ 12 മുതൽ ആരംഭിക്കും.

നാഷണൽ കൺവീനർ പാസ്റ്റർ എം.ജി ജോൺസൻ ഉത്ഘാടനം ചെയ്യുന്നു. ജോയിന്റ് കൺവീനർ ഡോ.മാണി വർഗീസ് നേതൃത്വം നൽകും.

SFCNA പ്രസിഡന്റ്‌ ഡോ. റ്റിങ്കു തോംപ്സൺ പ്രാർത്ഥിച്ചു ആരംഭിക്കുകയും കോൺഫറൻസ് പ്രയർ കോർഡിനേറ്റർ പാസ്റ്റർ ചാക്കോ ജോർജ് സ്വാഗതം അറിയിക്കുകയും ബ്രദർ സജി ജോൺ (മലയാളം വർഷിപ്പ് കോർഡിനേറ്റർ) ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.

പാസ്റ്റർ ജോ തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും. 

സൂമിലൂടെ ജോയിൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് : 89471695146 പാസ്സ്കോഡ് 2027 ഉപയോഗിച്ച് പങ്കെടുക്കാമെന്ന് നാഷണൽ സെക്രട്ടറി പാസ്റ്റർ തേജസ് തോമസ്സും ലോക്കൽ സെക്രട്ടറി ഷെറി കെ ജോർജ്  അറിയിച്ചു.