റ്റിപിഎം പറവൂർ ശുശ്രൂഷകൻ എൽഡർ റൈച്ചസ് ഗ്ലാഡ്‌സൺ ഇ.എസ് (45) കർതൃസന്നിധിയിൽ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ പറവൂർ സഭാ ശുശ്രൂഷകൻ എൽഡർ റൈച്ചസ് ഗ്ലാഡ്‌സൺ ഇ.എസ് (45) കർതൃസന്നിധിയിൽ.
സംസ്കാരം മാർച്ച് 26 ബുധൻ രാവിലെ 9 ന് എറണാകുളം സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികം (17 വർഷം) എറണാകുളം സെൻററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
തിരുവനന്തപുരം സെൻറർ പളുകൽ (കന്യാകുമാരി ജില്ല) മിസ്പ ഭവനത്തിൽ പരേതരായ എബനേസറിൻ്റെയും സാറാബായിയുടെയും മകനാണ്.
സഹോദരങ്ങൾ: റോബി ഏയ്ഞ്ചൽ, ഗ്രേയ്സ് ഹവീല.