പെരുവംമൂഴി നെടുമറ്റത്തില്‍ (കട്ടച്ചിറക്കുന്നേല്‍) ഏലിയാമ്മ വര്‍ക്കി (83) നിര്യാതയായി

പെരുവംമൂഴി നെടുമറ്റത്തില്‍ (കട്ടച്ചിറക്കുന്നേല്‍) ഏലിയാമ്മ വര്‍ക്കി (83) നിര്യാതയായി

സംസ്‌കാരശുശ്രൂഷ ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം.

കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോന്‍ സഭാംഗം പെരുവംമൂഴി നെടുമറ്റത്തില്‍ (കട്ടച്ചിറക്കുന്നേല്‍) എന്‍.ഐ. വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ വര്‍ക്കി (83) നിര്യാതയായി. സംസ്‌കാരം ജൂണ്‍ 14, ശനിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് വാളകം ഐപിസി ഹെബ്രോന്‍ സെമിത്തേരിയില്‍ നടക്കും. കടയ്ക്കനാട് മുണ്ടേക്കാട്ട് കുടുംബാംഗമാണ്.

മക്കള്‍: സാബു വര്‍ക്കി (യുകെ), ബാബു വര്‍ക്കി (യുകെ), ഷൈനി ജോര്‍ജ് (യുകെ), ജെസ്സി സാം (ഷാര്‍ജ). മരുമക്കള്‍: മിനി സാബു, മിനി ബാബു, ജോര്‍ജ് വര്‍ക്കി, സാം ഫിലിപ്പ്. 

.