അപ്പർകുട്ടനാടൻ നിവാസികൾക്ക് കരുതലിൻ്റെ കൈയ്യൊപ്പുമായി തിരുവനന്തപുരം ഐപിസി താബോർ സഭയും ഐപിസി കേരള സ്റ്റേറ്റും
ചാത്തങ്കേരി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അപ്പർകുട്ടനാടൻ നിവാസികൾക്ക് കരുതലിൻ്റെ കൈയ്യൊപ്പുമായി തിരുവനന്തപുരം ഐ.പി.സി താബോർ സഭയും ഐ.പി.സി കേരള സ്റ്റേറ്റും.
ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായമായി അരിയും പഞ്ചസാരയും പൊടികളും അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ ചാത്തങ്കേരിയിൽ വിതരണം ചെയ്തു. ഐ.പി.സി കുട്ടനാട് ഏരിയയുടെ ചുമതലയിൽ ഏരിയ മിനിസ്റ്റർ പാസ്റ്റർ പി.ബി. തോമസ് വിതരണ ഉദ്‌ഘാടനം പ്രാർത്ഥിച്ച് നിർവഹിച്ചു. സ്റ്റേറ്റ് ട്രഷറർ ബ്രദർ ബിനു വി. ജോർജിൻ്റെ ശ്രമഫലമായാണ് സഹായ വിതരണം നടന്നത്. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അജു അലക്സ്, ബ്രദർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.
Advertisement








