ബഹ്റൈൻ BMCC ക്ക് പുതിയ നേതൃത്വം

ബഹ്റൈൻ BMCC ക്ക് പുതിയ നേതൃത്വം

മനാമ: ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ) ൻ്റെ 66 മത് വാർഷിക പൊതുയോഗം ഡിസംബർ 28 ന് ശനിയാഴ്ച മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ചിൽ വെച്ച് നടന്നു. ബിഎംസിസി യുടെ 2024 ലെ ശ്ലാഘനീയമായ പ്രവർത്തനങ്ങളേയും അതിന് ചുക്കാൻ പിടിച്ച നേതൃത്വത്തേയും പൊതുയോഗം അഭിനന്ദിച്ചു. 

തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ  ജോസ് കെ ജോൺ (പ്രസിഡൻ്റ്),  വിനോദ് ജോർജ് പുതുപ്പള്ളി (വൈസ്സ് പ്രസിഡൻ്റ് ),  അനീഷ് തോമസ് (സെക്രട്ടറി), ജനീഷ് ജോൺ (അസി.സെക്രട്ടറി), ഷിബു ബേബിക്കുട്ടി (ട്രഷറാർ), വിനോദ് തോമസ് (അസി.ട്രഷറാർ), സജി കുമാർ വി എസ്സ് (ക്വയർ ലീഡർ), സാം അലക്സാണ്ടർ (അസി.ക്വയർ ലീഡർ), കമ്മറ്റി അംഗങ്ങളായി സഹോദരൻമാരായ ജൻസൺ ജോർജ്, ജസ്ലി സ്റ്റീഫൻ തോമസ്, സജി ഇ.ഡി, ജോർജ് ജേക്കബ്, സ്റ്റീഫൻ രാജു, ഐവിൻ മാത്യു, അനു പി. രാജു, മാത്യു പി.വർഗ്ഗീസ് എന്നിവരേയും ഓഡിറ്ററായി പ്രസാദ് ഏബ്രഹാമിനേയും തിരഞ്ഞെടുത്തു.

1958 ൽ രൂപം കൊടുത്തതാണ് ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ).  ബ്രദറൺ, പെന്തെകോസ്ത്, ഇവാഞ്ചലിക്കൽ ചർച്ച് തുടങ്ങിയ പതിനാറ് സഭകൾ BMCC യുടെ  സജ്ജീവ അംഗങ്ങളാണ്.