ഒരുക്കങ്ങൾ പൂർത്തിയായി; യു.സി.ഡബ്ല്യു.എഫ് സംസ്ഥാന ക്യാമ്പ് ഏപ്രില്‍ 22 മുതൽ 

ഒരുക്കങ്ങൾ പൂർത്തിയായി; യു.സി.ഡബ്ല്യു.എഫ് സംസ്ഥാന ക്യാമ്പ് ഏപ്രില്‍ 22 മുതൽ 

തിരുവല്ല: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 18-ാമത് സംസ്ഥാന വനിതാക്യാമ്പ് ഏപ്രില്‍ 22, 23, 24 തീയതികളില്‍ തിരുവല്ല കൊമ്പാടി ജോസഫ് മാര്‍ത്തോമ്മ ക്യാമ്പ് സെന്‍ററില്‍ നടക്കും.  യു.സി.ഡബ്ല്യു.എഫ് രക്ഷാധികാരി സിസ്റ്റര്‍ മേഴ്സി തോമസ് ഓമച്ചേരില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എന്‍.സി. ജോസഫ്,പി.എസ്. ജോര്‍ജ്, എബി പനംകുന്നില്‍, ഡോ. ആനി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും. 

ക്യാമ്പിന്‍റെ വിവിധ സെഷനുകളിലായി ഗാനപരിശീലനം, സന്ദേശങ്ങള്‍, ചര്‍ച്ച, കൗണ്‍സിലിംഗ്, ബൈബിള്‍ ക്ലാസ് എന്നീ പ്രോഗ്രാമുകള്‍ നടക്കും. 'ഈ തലമുറയില്‍ വ്യത്യസ്തരായി നില്‍ക്കുക' എന്നതാണ് ചിന്താവിഷയം.  യു.സി.ഡബ്ല്യു.എഫ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

സമാപനസമ്മേളനത്തില്‍  യു.സി.ഡബ്ല്യു.എഫ് ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കും. ലില്ലിക്കുട്ടി ശാമുവേല്‍, ലിയ ഫിറോസ്, വത്സമ്മ അതിരൂപന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പ് ഫീസ് 400 രൂപാ.

Advertisement