യു.കെ കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് വാർഷിക സമ്മേളനം ഒക്ടോ. 19ന്

 യു.കെ കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് വാർഷിക സമ്മേളനം ഒക്ടോ. 19ന്

ബ്രൈറ്റൺ (യു.കെ): കാർമ്മേൽ പെന്തെകോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബ്രൈറ്റൺ ലോംഗ് ഹിൽ ഹൈസ്കൂളിൽ (BN2 7FR) നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ 1 മണി വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ജ്ഞാനദാസ് ദാനം മുഖ്യ സന്ദേശവും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടക്കുന്ന മുതിർന്നവരുടെയും യുവാക്കളുടെയും കുഞ്ഞുങ്ങളുടേയും മീറ്റിങ്ങിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി ചരിത്രവിഭാഗം റിട്ട. പ്രൊഫസർ ഡോ. ഓമന റസ്സൽ പ്രഭാഷണവും നടത്തും. കെ.എൻ റസ്സൽ പങ്കെടുക്കും.

Advertisement