ഐസിപിഎഫ്. യുഎസ്എ അവേക്ക്  ക്യാമ്പ് മാർച്ച് 13 -16 വരെ

ഐസിപിഎഫ്. യുഎസ്എ അവേക്ക്  ക്യാമ്പ് മാർച്ച് 13 -16 വരെ

ഡാളസ്: ഇൻ്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് യു.എസ്. ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വിദ്യാർത്ഥി-കുടുംബ ക്യാമ്പായ അവേക്ക് ക്യാമ്പിൻ്റെ 2025 ലെ തെക്കൻ മേഖല ക്യാമ്പ് 2025 മാർച്ച് 13 - 16 വരെ വാക്സഹാച്ചി ലേക് വ്യൂ ക്യാമ്പ് & റിട്രീറ്റ് സെൻ്ററിൽ വെച്ച് നടക്കുന്നതാണ്. അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ ജോൺ ലെ മഡു (ഡാളസ്), പാസ്റ്റർ ഫെലിക്സ് ചിവാന്ദ്രേ (ബോസ്റ്റൺ) എന്നിവർ ഇംഗ്ലീഷ് സെഷനിലും, പാസ്റ്റർമാരായ ജോൺ തോമസ് (കാനഡ), വിൽസൺ വർക്കി (ഹ്യൂസ്റ്റൺ), ഷിബിൻ ശാമുവേൽ (കേരളം) എന്നിവർ ഫാമിലി സെഷനിലും മുഖ്യ പ്രസംഗകർ ആയിരിക്കും. "UNVEILED" എന്നതാണ് ക്യാമ്പ് തീം. ഡോ. ടോം ഫിലിപ്പിൻ്റെ നേതൃത്വത്തിൽ ഐ.സി.പി.ഫ് ഗായകസംഘം ഫാമിലി സെഷനിൽ സംഗീത ആരാധനകൾ നയിക്കും. ഒരേ സമയം വിവിധ വേദികളിൽ എലമെൻ്ററി, മിഡിൽ, ഹൈസ്കൂൾ, കോളേജ്, യംഗ് അഡൽറ്റ്സ്, ഫാമിലി എന്നിങ്ങനെ വേർതിരിച്ചു പ്രത്യേക മീറ്റിംഗുകൾ നടക്കും. ഡാളസ് മെട്രോപ്ലക്സിൽ നിന്നും ഒരു മണിക്കൂർ മാത്രം അകലെയുള്ള ഏറെ സജ്ജീകരണങ്ങൾ ഉള്ളതാണ് ക്യാമ്പ് നഗരി. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ വളരെ ഊർജ്ജിതമായി പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. സിസ്റ്റർ ആഷാ ആൻഡ്രൂസ് ക്യാമ്പ് ഡയറക്ടറായും, ബ്രദർ ആൽ ജോസഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ക്യാമ്പിൻ്റെ വിവരങ്ങൾക്കും, രജിസ്ട്രേഷനും www. ICPFUSA.ORG ഉപയോഗപ്പെടുത്താവുന്നതാണ്.

 വിവരങ്ങൾക്ക്: തോമസ് വർഗ്ഗീസ് [214.641.7152], ബിജു ഡാനിയേൽ [972. 345.3877], തോമസ് ജോർജ്ജ് [214.882.6685] ICPFUSA @gmail.com

വാർത്ത : സാം മാത്യു, ഡാളസ് .