ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ അറ്റ്ലാന്റായിൽ
പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രസംഗകൻ
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 - മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ നടക്കും. സുപ്രസിദ്ധ ഉണർവ് പ്രസംഗകൻ പാസ്റ്റർ കെ.ജെ തോമസ് (കേരളം) മുഖ്യ പ്രഭാഷണം നടത്തും.
ആഗസ്റ്റ് 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻസ് ചർച്ചിലാണ് (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) കൺവൻഷൻ നടക്കുന്നത്. സമാപന ദിവസമായ സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്ലാന്റാ ഐപിസി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതൽ 12.30 വരെ നടക്കും.
റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.
ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും.
റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു.
വാർത്ത:നിബു വെള്ളവന്താനം
Advertisement