വിശ്വവാണി കേരള സ്റ്റേറ്റ് മീറ്റ് വാഗമണ്ണിൽ
കോട്ടയം :വിശ്വവാണി കേരള സ്റ്റേറ്റ് മീറ്റ് ആഗസ്റ്റ് 28,29,30 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാഗമൺ ഇൻഡോ അമേരിക്കൻ H R D ക്യാമ്പ് സെന്ററിൽ നടക്കും.
റൈറ്റ് റവ. കുര്യൻ പീറ്റർ, ബ്രദർ പി., സെൽവരാജ്, റവ. ഡോ. വിൽസൺ ജ്ഞാനകുമാർ, ഇവാ. ചാണ്ടപ്പിള്ള ഫിലിപ്പ്, ബ്രദർ ബിജു വർഗീസ് എന്നിവർ പ്രസംഗിക്കും. വിവിധ ജില്ലകളിൽ നിന്നും 700 പ്രതിനിധികൾ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുമെന്ന് ഡി. എം. ഡി. ടി പ്രസിഡന്റ് ഗോഡ്സൺ കളത്തിൽ പറഞ്ഞു.




