ഐപിസി കർണാടക സ്റ്റേറ്റ് സൺഡെസ്ക്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികൾ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് സൺഡെസ്ക്കൂൾ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പാസ്റ്റർ ലിജു കോശി (ഡയറക്ടർ), പാസ്റ്റർ ടി.സി. ബ്ലെസൻ (ജോയിൻ്റ് ഡയറക്ടർ ), ഗോഡ്ഫ്രേ ഫ്രാൻസീസ് (സെക്രട്ടറി), ജെയിംസ് പാറേൽ (ജോയിൻ്റ് സെക്രട്ടറി), പ്രദീപ് മാത്യൂ ( ട്രഷറർ) എന്നിവരെയും 12 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഹൊറമാവ് ഐപിസി ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പിൻ്റെ നേതൃത്വത്തിലാണ്
2025- 2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ട്രഷറർ സജി പാറേൽ എന്നിവരും വാർഷിക സമ്മേളത്തിൽ പങ്കെടുത്തു
Advertisement







































































