'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' പുസ്തക പ്രകാശനം ഓഗ.28ന് 

'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' പുസ്തക പ്രകാശനം ഓഗ.28ന് 

കോട്ടയം: പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ വി.പി. ഫിലിപ്പ് എന്നിവർ ഗ്രന്ഥകർത്താക്കളായ 'പുതിയ നിയമത്തിന്റെ ശുശ്രൂഷകർ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഓഗ.28ന് രാവിലെ 11ന് ഐപിസി പെരിങ്ങരയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ നടക്കും. പാസ്റ്റർ രാജു പൂവക്കാല സജി മത്തായി കാതെട്ടിനു നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.

പാസ്റ്റർ കെ.സി. ജോൺ അനുഗ്രഹ പ്രഭാഷണം നടത്തും. പാസ്റ്റർ അജു അലക്സ്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ ആശംസകൾ അറിയിക്കും. മാധ്യമ പ്രവർത്തകർ, മുൻനിര സഭാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.