സമയം ലാഭകരമാക്കാം | യേശു പാദാന്തികം 5
യേശു പാദാന്തികം 5
സമയം ലാഭകരമാക്കാം
വരുവാനുള്ള ലോകത്തെ ഇവിടത്തന്നെ പ്രാക്ടീസ് ചെയ്യുന്നതിനു മാക്സിമം സമയം ചെലവഴികികാന്‍ നമുക്ക് കഴിയണം
വായനാഭാഗം:കൊലൊസ്യര്‍ 4:2-6
"പുറത്തുള്ളവരോട് ജ്ഞാനത്തോടെ ഇടപെട്ടു കൊണ്ടു നിങ്ങളുടെ സമയം തക്കത്തില്‍ ഉപയോഗിച്ചു കൊള്‍വിന്‍" കൊലൊസ്യര്‍ 4:5
യേശുവിനെ കഴിഞ്ഞാല്‍, ഭൂമിയില്‍ ദൈം നമുക്ക് നല്‍കിയിരിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം എന്താണ്? അതു സമയമാണ്, അല്ലാതെ പണമോ മറ്റെന്തെങ്കിലുമോ അല്ല പണമോ, ഭൗതികമായതെന്തുമോ, ഇന്നു നഷ്ടപ്പെട്ടാല്‍ നാളെ തിരിച്ചെടുക്കാം. എന്നാല്‍ നഷ്ടപ്പെട്ട സമയം എന്നെന്നേക്കുമായി പോയിക്കഴിഞ്ഞു.
നിങ്ങള്‍ക്കു ഭൂമിയില്‍ പരിമിതമായ ഒരു സമയമേ നല്കിയിട്ടുള്ളൂ. കൃത്യമായി പറഞ്ഞാല്‍, നിങ്ങളുടെ ജീവിത കാലയളവിനു തുല്യം സമയം മാത്രം. അതിനാല്‍ സമയം ചെലവാക്കുകയെന്നാല്‍ ജീവന്‍ ചെലവഴിക്കുകയാണ്. അടുകൊണ്ട് എന്‍റെ മടി കൊണ്ടോ കെടുകാര്യസ്ഥതകൊണ്ടോ ഞാന്‍ സമയം കളയുമ്പോള്‍ ഞാന്‍ എന്‍റെ ജീവന്‍ കളയുകയാണ്.
നിത്യതയ്ക്കായി നിയമിക്കപ്പെട്ടവരാണു നാം എന്ന് നമുക്കറിയാം. ഭൂമിയിലും ഈ പരിമിതവാഴ്ച നിത്യവാസത്തിനായുള്ള ഒരുക്കത്തിനു ഒരു അവസരമായി നാം കാണണം. വരുവാനുള്ള ലോകം ഇവിടെത്തന്നെ പ്രാക്ടീസ് ചെയ്യുന്നതിന് നാം മാക്സിമം സമയം ചെലവഴിക്കണം.
"പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുക, എപ്പോഴും നിറഞ്ഞ നന്ദിയോടെ" അതു ചെയ്യുവിന്‍ എന്നു പൗലൊസ് പറയുന്നു (കൊലൊസ്യര്‍ 4:2). പ്രാര്‍ത്ഥനയില്‍ നാം ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നു. സമയത്തെ ലാഭകരമായി ഉപയോഗിക്കുവാനുള്ള മാര്‍ഗം എത്രയും കൂടുതല്‍ സമയം ദൈവസന്നിധിയില്‍ ചെലവഴിക്കുക എന്നതാണ്. നിത്യതയിലും നാം എപ്പോഴും ദൈവസന്നിധിയില്‍ തന്നെ ആയിരികികുമല്ലോ.
നമ്മുടെ സമയത്തെ അര്‍ത്ഥമില്ലാത്ത സംസാരത്തിനും ടെലിവിഷനിലെ വ്യര്‍ത്ഥകാഴ്ചകള്‍ക്കും ഇന്‍റര്‍നെറ്റിലെ അനാവശ്യ സര്‍ഫിങ്ങിനുമായി ചെലവഴിക്കുന്നപോള്‍ ഓര്‍ക്കുക, തിരിച്ചെടുക്കാന്‍ കഴിയാത്ത നിലയില്‍ ആ സമയമൊക്കെ കൈവിട്ടു പോകയാണ്.
നമ്മുടെ യേശുനാഥനോടൊപ്പം ചെലവഴിക്കാനായിരുന്ന സമയത്തെയാണ് ഈ വ്യര്‍ഥകാര്യങ്ങള്‍ അപഹരിച്ചതെന്നോര്‍ക്കണം.
സമയത്തെ ലാഭപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ ചുറ്റുമുള്ളവരോട് ജ്ഞാനത്തോടെ ഇടപെടണം (വാ. 5). ഓരോരുത്തരോടും അവരുടെ വിലയറിഞ്ഞു സംസാരിക്കണം (വാ. 6). ചിലപ്പോള്‍ സംസാരി്ക്കാതിരിക്കാനും പഠിക്കണം. സംസാരിക്കുന്നതു മാത്രമല്ല, മൗനമായിരിക്കുന്നതും ജ്നാത്തില്‍നിന്നു തന്നെയാണുണ്ടാകുന്നത്. "കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇഷ്ടപ്പെടാത്തവനെ ജ്ഞാനം പഠിപ്പിക്കാന്‍ വൃഥാപരിശ്രമം നടത്തരുത്". മൗനമായിരിക്കുക. നിന്‍റെ വാക്കുകളുടെ ഉദ്ദേശ്യശുദ്ധിയെ അവന്‍ അംഗീകരിക്കുകയില്ല (സദൃശ്യവാക്യങ്ങള്‍ 23:9). ഇതിനര്‍ത്ഥം പുറത്തുള്ളവരോട് മിണ്ടരുതെന്നല്ല. നിങ്ങളുടെ വാക്കുകള്‍ എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചി വരുത്തിയതും ആയിരിക്കട്ടെ (കൊലൊ. 4:6).
കൃപയില്ലാത്ത, രുചിയില്ലാത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ആളുകളെ മുറിപ്പെടുത്തുന്നു. അങ്ങനെയുണ്ടായാല്‍ ആ ബന്ധം പുനഃസ്ഥാപിക്കാന്‍ വീണ്ടും സമയം കണ്ടെത്തേണ്ടി വരും. അപ്പോള്‍ ബുദ്ധിയില്ലാതെ വഴക്കുണ്ടാക്കിയാല്‍ വഴക്കുണ്ടാക്കിയ സമയം മാത്രമല്ല, വഴക്കുപറഞ്ഞു തീര്‍ക്കാനുള്ള സമയംകൂടെ നഷ്ടമാകുന്നു. ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കേണ്ട സമയമാണ് ഇവിടെയെല്ലാം നമുക്ക് നഷ്ടപ്പെടുന്നത്.
പുറത്തുള്ളവരോടു സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ "എപ്പോഴും കൃപയോടു കൂടിയതായിരിക്കണം" എന്തുകൊണ്ട് "എപ്പോഴും?" അതാണ് ബുദ്ധി! എന്തുകൊണ്ട്? പുറത്തുള്ളവര്‍ നിങ്ങളുടെ ഒരു വാക്കു കൊണ്ട് മുറിപ്പെട്ടാല്‍ ഒരു പക്ഷെ അവര്‍ എന്നേക്കുമായി ക്രിസ്തുവില്‍ നിന്ന് അകന്നു പോയേക്കാം.
പുറത്തുള്ളവരോടു കരുണ കാണിക്കണം. അവര്‍ക്കു സമയം കൊടുക്കാതിരിക്കരുത്. എന്നാല്‍ ഇടപെടലില്‍ അവരെപ്പോലെ നാം ലൗകികരായിത്തീര്‍ന്നാല്‍, കൃപയില്ലാത്ത വാക്കുകള്‍ വായില്‍ നിന്നു വഴുതി വീണാല്‍, നമ്മുടെ സമയം അവര്‍ അപഹരിക്കുകയാണ്. എന്നാല്‍ എന്‍റെ ഇടപെടലില്‍ യേശു, ദൈവകൃപ, അവര്‍ക്കു വെളിപ്പെടുന്നു എങ്കില്‍ എനിക്കും അവര്‍ക്കും ആ സമയം ലാഭകരമാണ്.
സമര്‍പ്പണ പ്രാര്‍ത്ഥന
കര്‍ത്താവേ, നിന്‍റെ സാന്നിധ്യത്താല്‍ പ്രാര്‍ത്ഥനയില്‍ നന്ദി പറയുന്നതില്‍ എന്‍റെ സമയം വിലയുള്ളതായിത്തീരട്ടെ. ഇടപെടലില്‍ നിന്നെ പ്രകടിപ്പിച്ചുകൊണ്ട് സമയത്തെ ലാഭകരമാക്കാന്‍ എന്നെ സഹായിക്കണമെ. നിത്യതയുടെ ജീവിതം ഇവിടെ പരിശീലിക്കുവാന്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ആമേന്‍!
തുടര്‍വായനയ്ക്ക്: യോഹന്നാന്‍ 9:4-5; സഭാപ്രസംഗി 5:2-7



