ഭക്തന്മാർക്ക് വർഗീയവാദികളാകാൻ കഴിയില്ല: ജെയിംസ് വർഗീസ് ഐഎഎസ്
ഭക്തന്മാർക്ക് വർഗീയവാദികളാകാൻ കഴിയില്ല: ജെയിംസ് വർഗീസ് ഐഎഎസ്
സിവിൽ സർവീസ് റാങ്ക് ജേതാക്കളെ അനുമോദിച്ച് ഗുഡ്‌ന്യൂസ്
തിരുവനന്തപുരം: ഭക്തന്മാർക്ക് ഒരി ക്കലും വർഗീയവാദികളാകാൻ കഴി യില്ലെന്നും, നീതിയോടെ ക്രൈസ്ത വമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിനുവേണ്ടി സേവനം ചെയ്യാൻ ശ്രമിക്കണമെന്നും ജെയിംസ് വർഗീ സ് ഐഎഎസ് പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജ യം നേടിയ ബെൻജോ പി. ജോസ്, ഫെബിൻ ജോസ് തോമസ്, മഞ്ജു ഷ ബി. ജോർജ് എന്നിവരെ ആദരി ക്കുന്ന സമ്മേളനത്തിൽ മുഖ്യപ്രസം ഗം നടത്തുകയായിരുന്നു അദ്ദേഹം. ഗുഡ്ന്യൂസിന്റെ ആഭിമുഖ്യത്തിലാണ് അനുമോദനസമ്മേളനം സംഘടിപ്പി ച്ചത്. റാങ്ക് ജേതാക്കൾക്ക് ജെയിംസ് വർഗീസ് ഐഎഎസ് മെമെന്റോകൾ നൽകി.
തിരുവനന്തപുരം പിഎംജി സ ഭാഹാളിൽ നടന്ന അനുമോദന സമ്മേളനത്തിന് പിഎംജി ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.എ. വർഗീ സ് അധ്യക്ഷത വഹിച്ചു. ഗുഡ്‌ന സ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. സാം സ്‌കറിയ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി പ്രഭാ ഷണം നടത്തി. സിവിൽ സർവീസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറി ച്ചും പെന്തെക്കോസ്‌തു സമൂഹത്തി ലെ വിദ്യാർഥികൾ മുന്നോട്ടു വരേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പെന്തെക്കോസ്തു സമൂഹത്തിലെ അഭിമാനകരമായ നേട്ടത്തിനു ആദരവ് നൽകുകയും, ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗുഡ്‌ന്യൂസിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രമുഖർ ആശംസ കൾ അറിയിച്ചു.
ഗുഡ്ന്യൂസ് തിരുവനന്തപുരം ജി ല്ലാ കോർഡിനേറ്റർ ഡേവിഡ് സാം സ്വാഗതവും ഗുഡ്‌ന്യൂസ് റസിഡന്റ്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം നന്ദി യും പറഞ്ഞു.