ഐ.പി.സി ഗാന്ധിനഗർ 50-ന്റെ നിറവിൽ: സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോ. 23ന്
ഗാന്ധിനഗർ: ഐ.പി.സി ഗാന്ധിനഗർ സഭയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോബർ 23ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ ഗാന്ധിനഗർ സെക്ടർ 12/സി -യിലുള്ള ഡോ. അംബേദ്കർ ഭവനിൽ നടക്കും..
1976 മുതൽ 2026 വരെയുള്ള 50 വർഷത്തെ അനുഗ്രഹീതമായ ചരിത്രമുള്ള ഐ.പി.സി ഗാന്ധിനഗർ സഭയുടെ ഈ ചരിത്രപ്രധാനമായ വാർഷിക സമ്മേളനത്തിൽ ഐപിസി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.ഏ. ജോർജ് മുഖ്യഅതിഥിയായിരിക്കും. സഭയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള സുവനീർ പ്രകാശനവും നടക്കും.
Advertisement





































