സകലരും അറിയണം സത്യാവസ്ഥ
സകലരും അറിയണം സത്യാവസ്ഥ
പസ്റ്റര്‍ പി. കെ. ജോണ്‍സന്‍, അയര്‍ക്കുന്നം
കര്‍ത്താവ് സ്ഥാപിച്ച സഭ റോമന്‍ കത്തോലിക്ക സഭയാണെന്നും പത്രോസ് റോമില്‍ പാപ്പയായി വാണിരുന്നു എന്നും സയുടെ ആചാരങ്ങള്‍ക്കെല്ലാം തന്നെ 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നും കേരളത്തിലെ റോമന്‍ കത്തോലിക്കാസഭയ്ക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നുമൊക്കെയാണ് ആളുകള്‍ ധരിച്ചുവച്ചിരിക്കുന്നത്.
കേരളത്തില്‍ ആദ്യം കാലുകുത്തിയത് റോമന്‍ കത്തോലിക്കന്‍ വാസ്ക്കോടഗമയാണെന്നും (1498) സഭയിലെ മിക്കവാറും ആചാരങ്ങളും വിശ്വാസങ്ങളും കര്‍ത്താവിന്‍റേയും അപ്പൊസ്തലന്മാരുടേയും കാലശേഷം പിന്നീട് തുടങ്ങിയതാണെന്നും മിക്കവാറും പുറംജാതിമതങ്ങളില്‍നിന്ന് രൂപവും ഭാവവും മാറ്റി കടം കൊണ്ടിട്ടുള്ളതുമാണ് എന്നുമുള്ള യാഥാര്‍ഥ്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുതന്നെയാണ്.
റോമന്‍ കത്തോലിക്കാസയിലെ ആചാരനുഷ്ഠാനങ്ങള്‍ ആരംഭിച്ച കാലഘട്ടങ്ങളെക്കുറിച്ചുള്ള ഒരു ലഘു ചിത്രമാണ് താഴെ കൊടുത്തിട്ടുള്ളത്. ആരുടേയും മതവികാരം തകര്‍ക്കാനല്ല (ബര്‍ത്തലോമിയ എഫ്. ബ്രുവറിന്‍റെ റോമന്‍ കാത്തലിസം എന്ന ഗ്രന്ഥത്തിനോട് കടപ്പാട്).
കള്ളം പറയാത്ത കണക്കുകള്‍
1. എഡി. 2-ാം നൂറ്റാണ്ട്: സഭാധ്യാക്ഷന്‍ ആദ്യമായി പുരോഹിതര്‍ എന്ന് വിളിക്കപ്പെട്ടു.
2. എഡി 3-ാം നൂറ്റാണ്ട്: സിപ്രിയന്‍, പുരോഹിതന്മാരാല്‍ ഉള്ള ലിയര്‍പ്പണം ആരംിച്ചു.
3. എഡി 300: മരിച്ചവര്‍ക്കായുള്ള പ്രാര്‍ഥന ആരംഭിച്ചു.
4. എഡി. 300: സയില്‍ കുരിശുരൂപം ആരംഭിച്ചു.
5. എഡി. 320: മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു.
6. എഡി. 350: ജൂലിയന്‍ മാര്‍പ്പാപ്പ ഡിസംബര്‍ 25-ന് ക്രിസ്തുമസ്സ്.
7. എഡി. 375: മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍, തിരുസ്വരൂപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു.
8. എഡി. 394: ബലിയര്‍പ്പണം ഒരു നിത്യ ആചാരമായി.
9. എഡി. 431: എഫോസോസില്‍ നടന്ന സുന്നഹദോസില്‍വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
10. എഡി. 500: പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കാന്‍ ആരംഭിച്ചു.
11. എഡി. 526: അന്ത്യകൂദാശ ആരംഭിച്ചു.
12. എഡി. 593: ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ആരംഭിച്ചു.
13. എഡി. 600: ആരാധനയില്‍ ലത്തീന്‍ഭാഷ ഉപയോഗിച്ചുതുടങ്ങി.
14. എഡി. 600: മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോടു പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. 15. എഡി. 610: ബോണിപ്പാസ് 3-ാമന്‍ ആദ്യമായി പോപ്പ് എന്നു വിളിക്കപ്പെട്ടു.
16. എഡി. 709: മാര്‍പ്പാപ്പായുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.
17. എഡി. 786: കുരിശ്, തിരുസ്വരൂപങ്ങള്‍, തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
18. എഡി. 850: ഹന്നാന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
19. എഡി. 890: യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു.
20. എഡി. 927: കര്‍ദ്ദിനാള്‍സംഘം ആരംഭിച്ചു.
21. എഡി. 998: നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
22. എഡി. 11-ാം നൂറ്റാണ്ട് കുര്‍ബ്ബാന ബലിയര്‍പ്പണം ആയി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത് നിര്‍ന്ധമാക്കുകയും ചെയ്തു.
23. എഡി. 1079: പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് ഗ്രിഗറി 6-ഠമാന്‍ വിലക്കി.
24. എഡി. 1090: ജപമാല ആരംഭിച്ചു.
25.എഡി. 1190: പാപമോചനചീട്ടിന്‍റെ വില്പന ആരംഭിച്ചു.
26.എഡി. 12-ാം നൂറ്റാണ്ട് ഏഴു കൂദാശകള്‍ നിര്‍വ്വചിക്കപ്പെട്ടു .
27. എഡി. 1215: അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്‍റ് 3-മാന്‍ പ്രഖ്യാപിച്ചു.
28. എഡി. 1215. കുമ്പസാരം ആരംഭിച്ചു.
29. എഡി. 1220: ഓസ്തി വണങ്ങണമെന്ന് ഹെനോറിസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു.
30. എഡി. 1229: വാലന്‍ഷ്യ സുന്നഹദോസില്‍വച്ച് സാധാരണജനങ്ങള്‍ ബൈിള്‍ വായിക്കുന്നത് നിരോധിക്കുകയും ിള്‍ൈ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.
31. എഡി. 1251: സന്യാസമഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമമ് സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു.
32. എഡി. 1414: കുര്‍ബ്ബാന സമയത്ത് സാധാരണക്കാര്‍ക്ക് വീഞ്ഞു നിരോധിച്ചു.
33. എഡി. 1439: ഫ്ളോറന്‍സിലെ സുന്നഹദോസില്‍വച്ച് ശുദ്ധീകരണ സ്ഥലത്തക്കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യപിച്ചു.
34. എഡി. 1498: വാസ്കോടഗാമ കേരളത്തിലെത്തുന്ന ആദ്യത്തെ കത്തോലിക്കന്‍.
35. എഡി. 1545: ട്രെന്‍റു സുന്നഹദോസില്‍വച്ച് പാരമ്പര്യം ിളൈിന് തുല്യമായി പ്രഖ്യപിക്കപ്പെട്ടു. 36.എഡി. 1498: ട്രെന്‍റു സുന്നഹദോസിവച്ചു അപ്പോക്രിഫാപുസ്തകങ്ങള്‍ ബൈിളിനോട് കൂട്ടിച്ചേര്‍ത്തു.
37. എഡി. 1854: മാതാവിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് 9-താമന്‍ പ്രഖ്യാപിച്ചു.
38. എഡി. 1870: ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പയ്ക്കുള്ള തെറ്റാവരം വത്തിക്കാന്‍ സുന്നഹദോസ് പ്രഖ്യാപിച്ചു.
39. എഡി. 1950; മാതാവിന്‍റെ സ്വാര്‍ഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് 12-ാമന്‍ പ്രഖ്യാപിച്ചു. 40. എഡി. 1965: മറിയത്തെ സഭാമാതാവായി പോള്‍ 6-ാമന്‍ പ്രഖ്യാപിച്ചു. സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
41. എഡി. 1996: പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോണ്‍പോള്‍ 2-ാമന്‍ മാര്‍പാപ്പാ പ്രഖ്യാപിക്കുന്നു.
കര്‍ദ്ദിനാള്‍ ന്യൂമാന്‍ തന്‍റെ വിഖ്യാതമായ ഗ്രന്ഥത്തില്‍ (ഠവല ഉ്ലഹീുാലിേ ഇവൃശശെേമി ഞലഹശഴശമി ുഛ 359). ഇപ്രകാരം രേഖപ്പെടുത്തി പള്ളികള്‍, ധൂപം കാട്ടല്‍, നേര്‍ച്ചകള്‍, ഹന്നാന്‍ ജലം, വിശുദ്ധദിനാചരണം, പ്രദക്ഷിണങ്ങള്‍, കുര്‍ബ്ബാനവസ്ത്രങ്ങള്‍, പവെട്ടല്‍, വിഗ്രഹങ്ങള്‍ ഇവയെല്ലാം വിജാതിയ മതങ്ങളില്‍നിന്നും സ്വീകരിച്ചതാകുന്നു.




