റ്റിപിഎം കോഴിക്കോട് സെൻ്റർ അസി. പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ


റ്റിപിഎം കോഴിക്കോട് സെൻ്റർ അസി. പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
ad
ad
ad

കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ അസി. പാസ്റ്റർ ജോൺ പീറ്റർ (ജോജോ - 59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 10ന് കോഴിക്കോട് സെന്റർ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. 

ad
ad
ad

 40 വർഷമായി കോട്ടയം, കട്ടപ്പന മൂന്നാർ, എറണാകുളം, കൊട്ടാരക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ സഭയുടെ ശുശൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോന്നി കൊച്ചുപറമ്പിൽ പരേതനായ കെ.പി.ജോണിൻ്റെയും തങ്കമ്മ ജോണിൻ്റെയും മൂത്തമകനാണ് . 

സഹോദരങ്ങൾ: ജോജി (ഖത്തർ), ബിജു (യുഎസ്), ബിനു (കോന്നി), ജോമോൻ (ഖത്തർ).