ഓലഷെഡ്ഡിന്റെ മുകളിലെ തീ 

ഓലഷെഡ്ഡിന്റെ മുകളിലെ തീ 

ഓലഷെഡ്ഡിന്റെ മുകളിലെ തീ 

പാസ്റ്റർ ബാബു ചെറിയാൻ എഴുതിയ 'പെന്തെക്കോസ്ത് 2020' എന്ന പുസ്‌തകത്തിൽ നിന്നും

കൊല്ലവർഷം 1104-ൽ മർത്തോമ്മാ സഭയിൽ നിന്നും സൈമൺ സാറിൻ്റെ പ്രവർത്തന കാലഘട്ടങ്ങളിൽ ഞങ്ങളുടെ മാതാപിതാക്കന്മാർ വിയോജി തഗ്രൂപ്പിൽ വന്നു. അങ്ങനെ 1114 വരെ ബ്രദറൺ സഭയിലായിരുന്നു.

ആ കാലത്ത് എൻ്റെ ജേഷ്‌ഠസഹോദരൻ സി.എ. മാത്യു ഒരു പെന്തെക്കോസ്‌ത്‌ മീറ്റിംഗ് കാണാൻ പോയി. പാസ്റ്റർ കെ.ഇ. ഏബ്രഹാം, പാസ്റ്റർ കെ.സി. ചെറിയാൻ, പത്തിച്ചിറ യോഹന്നാച്ചായൻ തുടങ്ങി ഒന്നാം തലമുറയിലെ പെന്തെക്കോസ്തു പിതാക്കന്മാർ ഒരുമിച്ചുകൂടി കുഴിക്കാലാ ഐപിസി സഭയിൽ നടന്ന കാത്തിരിപ്പ് യോഗമായിരുന്നു അത്. അവിടെ ആരാധനയിൽ വലിയ ആത്മപ്പകർച്ചയു ണ്ടായപ്പോൾ ജ്യേഷ്‌ഠൻ കണ്ണുതുറന്നു നോക്കി. പെട്ടെന്ന് മുഖത്തിനു നേരെ ഒരു തേജസ്സ് അടിക്കുകയും കുറച്ചു നേരത്തേക്ക് തൻ്റെ കാഴ്‌ച നഷ്ടപ്പെടുകയും ചെയ്‌തു. ഈ ആത്മാഭിഷേകം എനിക്കും കൂടെയുള്ളതാണെങ്കിൽ നിറക്കേണമേ എന്ന് താൻ കണ്ണുനീരോടെ അപേക്ഷിച്ചു.

1951 മെയ് 31 ശനിയാഴ്‌ച രാത്രി ഏകദേശം 12 മണിയോടടുക്കുന്നു. കാത്തിരിപ്പുയോഗം തുടർന്നുകൊണ്ടിരിക്കവേ ദൈവം തന്റെ ആത്മാവിനെ സഹോദരൻ്റെ മേലും പകർന്നു, അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി. വീട്ടുകാരെ അറി യിക്കാതെയായിരുന്നു താൻ ആ യോഗത്തിനു പോയത്. വളരെ വൈകി വീട്ടിൽ കയറി വന്ന ജ്യേഷ്‌ഠൻ വാ തുറന്നു പറയുന്നതെല്ലാം അന്യഭാഷ മാത്രമായിരുന്നു. ഏതോ പൈശാചികബാധ തൻ്റെ മകൻ്റെമേൽ കയറിയെന്നാണ് മാതാപിതാക്കന്മാർ വിചാരിച്ചത്. അന്നു പ്രഭാതപ്രാർഥന യ്ക്കിരുന്നപ്പോഴും സഹോദരൻ്റെ ഇടവിടാതെയുള്ള അന്യ ഭാഷാഭാഷണം നിമിത്തം പ്രാർഥന ഇടയ്ക്ക് അവസാനി പ്പിക്കേണ്ടി വന്നു. ബാധയാണെന്ന് കരുതി ഉപദേശിമാരെ വിളിപ്പിച്ച് പ്രാർഥിച്ചപ്പോഴൊക്കെയും ഇതു കൂടുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഉപദേശി പറഞ്ഞു, വടികൊണ്ട് ഇതു മാറുകയുള്ളൂ. പിന്നീടുള്ള ഒരു വർഷം എന്റെ ജ്യേഷ്ഠസഹോദരനെ ശാരീരികമായി ഉപദ്രവിച്ചു. പീഡനം തുടരവേ ജ്യേഷ്‌ഠസഹോദരൻ വീടുവിട്ടിറങ്ങി മെ ക്കൊഴുവൂർ എന്ന സ്ഥലത്തു നടക്കുന്ന ഒരു പെന്തെക്കോ സ്‌തു ഗ്രൂപ്പിൽ പ്രാർഥനയ്ക്കു പോയി. മകനെ കാണാതെ തേടിപ്പിടിച്ച് പിതാവ് നിർബന്ധിച്ചു ഭവനത്തിലേക്ക് മടക്കി കൊണ്ടുവന്നു.

തുടർന്ന് വീണ്ടും ചില വർഷം കഴിഞ്ഞ് ഒരു ദിവസം മക ന്റെ നിർബന്ധത്തിനു വഴങ്ങി 8 മൈൽ നടന്നു മേക്കൊഴവൂർ നടക്കുന്ന ഒരു യോഗം കാണാൻ പിതാവ് മകനോടൊപ്പം ചെന്നു. ദൂരെ നിന്നു തന്നെ ഓലഷെഡ്ഡിൻ്റെ മുകളിൽ തീ ആളികത്തുന്ന കാഴ്‌ച കണ്ട പിതാവ് അല്‌പം കൂടെ അടുത്ത് വന്നശേഷം മകനോടു ആരോ ഷെഡ്ഡിന് തീയിട്ടിരിക്കുന്നു, നമുക്ക് മടങ്ങിപ്പോകാം എന്നു പറഞ്ഞു. ഈ കാഴ്‌ച തന്നെ ഭയപ്പെടുത്തിയെങ്കിലും മകൻ്റെ നിർബന്ധത്താൽ ഷെഡ്ഡി നു സമീപം വന്നു ഉള്ളിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആ ഹാളിലിരുന്നു പാവപ്പെട്ട ചിലർ മുട്ടുകുത്തി അന്യഭാ ഷയിൽ പ്രാർഥിക്കുന്നതും അവർക്ക് മുകൾഭാഗത്തായി അഗ്നി ജ്വലിക്കുന്നതായും കണ്ടപ്പോഴാണ് ഇത് ആത്മാ വിന്റെ സാന്നിധ്യമാണെന്ന് പി താവിന് ബോധ്യപ്പെട്ടത്. അന്നു ആ യോഗത്തിൽ സംബന്ധിച്ച് തീരുമാനമെടുത്ത് പിതാവിനോ ടൊപ്പം ഞങ്ങൾ എല്ലാവരും കുടുംബമായി പിന്നീട് ഈ അനുഭവത്തിലേക്ക് നയിക്കപ്പെടുകയും ചെയ്‌തു.

എൻ്റെ ജ്യേഷ്‌ഠസഹോദരൻ സി.എ. മാത്യു തന്റെ മേലുള്ള ദൈ വവിളി തിരിച്ചറിഞ്ഞു തെലുങ്കുനാട്ടിൽ സുവിശേഷവേ ലയ്ക്കു പോകുകയും നാല് ഇടങ്ങളിലായി മാറി മാറി പ്രവർത്തിച്ചു, ഏകദേശം ആയിരം പേരുള്ള നാലു സഭകൾ സ്ഥാപിച്ചു 35-ാം വയസ്സിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 72 വർഷമായി എളിയവനായ എനിക്ക് കർത്താ വിനെ പ്രസംഗിപ്പാൻ കൃപ നൽകിക്കൊണ്ടിരിക്കുന്നു. പാ സ്റ്റർ റ്റി.എ. ചെറിയാച്ചായൻ ഈ സാക്ഷ്യം ഞങ്ങളോടു പറയുമ്പോൾ 92-ാം വയസ്സിലും ഐപിസി കറുകച്ചാൽ സെൻററിൻറെ ചുമതല വഹിക്കുന്നു.

Advertisement