വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ

വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ

വാർത്ത : മോൻസി മാമ്മൻ

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. 

വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പട്ടികയിൽ തിരഞ്ഞെടുക്കപ്പെട്ടത്. 

ബൈബിൾ വ്യാഖ്യാനം, ബൈബിൾ പഠനങ്ങൾ, ദൈവശാസ്ത്രം, ഹോമിലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ വിഷയങ്ങളെ കുറിച്ച് ഇവർ എഴുതിയ പുസ്തകങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. ബാംഗ്ലൂരിലെ പ്രശസ്ത ബൈബിൾ സെമിനാരിയായ SAIACS ലെ അധ്യാപിക 

ഡോ. ഹവിലാ ധരംരാജും പട്ടികയിൽ ഇടം പിടിച്ച മറ്റൊരു ഇന്ത്യൻ എഴുത്തുകാരിയാണ്.