ഏ.ജി അഖിലേന്ത്യാ മിഷനറി സമ്മേളനം ആഗ. 8 മുതൽ ബാംഗ്ലൂരിൽ 

ഏ.ജി  അഖിലേന്ത്യാ മിഷനറി സമ്മേളനം ആഗ. 8 മുതൽ  ബാംഗ്ലൂരിൽ 

ചാക്കോ കെ.തോമസ് ബാംഗ്ലൂർ

ബെംഗളൂരു: അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ നേതൃത്വത്തിൽ ഭാരതത്തിലെ എല്ലാ എജി മിഷനറിമാർക്കുമായി ചരിത്രത്തിലാധ്യമായി ഓഗസ്റ്റ് 8 മുതൽ 10 വരെ ബാംഗ്ലൂരു കണ്ണൂരിലുള്ള എഫ്.ജി.എ.ജി ഹാളിൽ വെച്ച് അഖിലേന്ത്യാ മിഷനറി കോൺഫറൻസ് നടത്തുന്നു.   

ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് മിഷനറിമാരും അവരുടെ കുടുംബങ്ങളും ഈ മഹത്തായ പരിപാടിക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ സൂപ്രണ്ടും ബാംഗ്ലൂരിലെ FGAG ചർച്ചിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ. പോൾ തങ്കയ്യയാണ് ഈ കോൺഫറൻസിന് മുഖ്യ നേതൃത്വം നൽകുന്നത്. 

സുവിശേഷകരായ മിഷനറിമാർ നേരിടുന്ന വെല്ലുവിളികളുടെ യാഥാർത്ഥ്യവും അവരുടെ മിഷൻ വയലുകളിലെ സുവിശേഷ പ്രവർത്തനവും കേൾക്കുക എന്നതാണ് ഈ കോൺഫറൻസിന്റെ ലക്ഷ്യം. ഈ മിഷനറിമാരോടും അവരുടെ കുടുംബങ്ങളോടും സ്‌നേഹം പ്രകടിപ്പിക്കുക, അവരെ പ്രോത്സാഹിപ്പിക്കുകയും നവോന്മേഷം നൽകുകയും ചെയ്യുക, അങ്ങനെ അവർ തങ്ങളുടെ മിഷൻ ഫീൽഡുകളിലേക്ക് പുതിയ ശക്തിയോടും അഭിനിവേശത്തോടും കൂടി മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് സമ്മേളനം നടത്തുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് മിഷനറിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൊതുവായ ആരോഗ്യ പരിശോധന, ഇസിജി, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും കോൺഫറൻസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisement