പാസ്റ്റർ കെ. ജെ ഏബ്രഹാമിൻ്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (92) കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ. ജെ ഏബ്രഹാമിൻ്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (92) കർത്തൃസന്നിധിയിൽ

തിരുനെൽവേലി: ചർച്ച് ഓഫ് ഗോഡ് തൂത്തുക്കുടി , ശ്രീവൈകുണ്ടം സഭയുടെ സ്ഥാപകൻ പരേതനായ പാസ്റ്റർ കെ.ജെ ഏബ്രഹാമിൻ്റെ (മുണ്ടക്കയം കുട്ടപ്പൻ) ഭാര്യ ചിന്നമ്മ ഏബ്രഹാം (92) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം മേയ് 3 വെള്ളിയാഴ്ച രാവിലെ 9 ന് വാസവപ്പപുരം - വയോജന മേഴ്‌സി ഹോമിലെ ( krishnapuran old age home) ശുശ്രൂഷകൾക്ക് ശേഷം 1 ന് ശ്രീവൈകുണ്ഡം ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

പരേത പുത്തൻകുരിശ് കണ്ടംകേരിയിൽ പരേതനായ പാസ്റ്റർ കെ.ജി ചാക്കോയുടെ (പുത്തൻകുരിശ് ചാക്കോച്ചൻ)മകൾ.

മക്കൾ : യൂസഫ് ഏബ്രഹാം (യുഎസ്എ), ലില്ലി ജോൺസൺ (പുത്തൻകുരിശ്). മരുമക്കൾ: അച്ചാമ്മ യൂസഫ് ( യുഎസ്എ), പി. ജോൺസൺ ചിറ്റേടത്ത് (പുത്തൻകുരിശ്).