ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവൻഷൻ 25 മുതൽ

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവൻഷൻ 25 മുതൽ

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ 33- മതു ജനറൽ കൺവൻഷൻ ജനു. 25 മുതൽ 28 വരെ പത്തനാപുരത്തു നടക്കും . ഓവർസീയർ ഡോ. ജോയി പി. ഉമ്മന്‍ ഉദ്‌ഘാടനം ചെയ്യയും.

 പാസ്റ്റർമാരായ മോനിസ് ജോർജ്ജ് മാത്യു ശമുവേൽ, അനീഷ് ചെങ്ങന്നൂർ, സി.കെ.മാത്യു, എം.ഒ.അനിയൻ,  ഗ്രെയ്സ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിക്കും. റീമാ ഗോസ്പൽ സിംഗേസ് (ചെങ്ങന്നൂർ) , ജോസ് പ്രകാശ് കരിമ്പിനേത്ത് തുടങ്ങിയവർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.

ശനിയാഴ്ച രാവിലെ സഹോദരി സമ്മേളനവും ഉച്ചയ്ക്കു ശേഷം സണ്ടേസ്കൂൾ- യുവജന വാർഷിക യോഗവും, വെള്ളിയാഴ്ച സ്നാനവും നടക്കും. 28-ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗം സമാപിക്കും.