സംഗീതത്തിലൂടെ ആത്മീയത പകർന്ന പാസ്‌റ്റർ സാം ജോണിനു പ്രത്യാശയോടെ വിട
കൊച്ചി : സംഗീതത്തിലൂടെ സാമൂഹിക വിപത്തുകൾക്കെതിരെ പോരാടിയ എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ കടവന്ത്ര ചുട്ടിപ്പാറയിൽ (ഫെലോഷിപ്പ് ഹൗസ്) പാസ്‌റ്റർ സാം ജോണിന്റെ (റെജി-57) സംസ്കാരം ഇന്ന് മെയ് 1 ന് നടക്കും. രാവിലെ 8.30ന് സൗത്ത് കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഇടക്കൊച്ചി മക്പേല സെമി ത്തേരിയിൽ സംസ്കരിക്കും.
കോളജ് ക്യാംപസുകളിലും ഹോ ട്ടലുകളിലും യുവജനങ്ങളെ ഹരം കൊള്ളിച്ച സംഗീത പരിപാടികളിൽ നിന്ന് ദൈവസ്നേഹത്തിന്റെ ഗായകരായി മാറിയ 'എക്സോഡസി'ന്റെ മുൻനിര പ്രവർത്തകനും ഡ്രമ്മറും പ്രഭാ ഷകനുമായിരുന്നു പാസ്റ്റർ സാം ജോൺ.
1980കളിൽ കൊച്ചിയിൽ നി റഞ്ഞുനിന്ന പാശ്ചാത്യ സംഗീത ബാൻഡ് ആയിരുന്നു എക്സോഡസ്. പിൽക്കാലങ്ങളിൽ ആ ബാൻഡിന്റെ സംഗീത കൂട്ടായയിൽ പിറന്നു വീണതു ശാന്തിയുടെയും നിത്യ സ്നേഹ ത്തിന്റെയും ആത്മീയ മൂല്യങ്ങളുടെയും ഗാനങ്ങളാണ്.
1997ൽ എറണാകുളത്ത് എക്സോഡസ് യൂത്ത് ഫെലോഷിപ് ആരംഭിച്ചു. തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിന്നു പാടിയ എക്സോഡസ് കൂ ട്ടായ്മയ്ക്ക് നൂറുകണക്കിനു യുവാക്കളുടെ ജീവിതത്തിനു പുതിയ ദിശാബോധം നൽകാൻ സാധിച്ചു. 5 വർഷങ്ങൾക്കു ശേഷം എക്സോഡസ് ക്രിസ്ത്യൻ സെന്ററിനു തുടക്കമിട്ടു.
ലഹരിയും ആത്മഹത്യയും ഉൾ പ്പെടെ സാമൂഹിക വിപത്തുകൾ ക്കെതിരെയുള്ള ആഹ്വാനം ഗാനങ്ങളിൽ നിറഞ്ഞുനിന്നു, ഒപ്പം മാനസാന്തരത്തിന്റെ സന്ദേശവും. ഏയ്ഞ്ചലോസ്, ഗോസ്‌പൽ ട്യൂ ണേഴ്സ്, ആത്മീയയാത്ര, റേമ മ്യൂസിക് ടീം തുടങ്ങിയ ക്രിസ്ത‌്യൻ മ്യൂസിക് ടീമുകളിലും സാം ജോൺ പ്രവർത്തിച്ചിരുന്നു.