ഇംഗ്ലണ്ടിൽ പ്രസ്റ്റൺ സെൻ്റ് മോണിക്കാ കാതലിക് ചർച്ച് ഇനി പ്രസ്റ്റൺ എ.ജി ക്ക് സ്വന്തം

ഇംഗ്ലണ്ടിൽ പ്രസ്റ്റൺ സെൻ്റ് മോണിക്കാ കാതലിക് ചർച്ച് ഇനി പ്രസ്റ്റൺ എ.ജി ക്ക് സ്വന്തം

പോൾസൺ ഇടയത്ത്

പ്രസ്റ്റൺ: ഇംഗ്ലണ്ടിലെ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന സെന്റ് മോണിക്ക ചർച്ച് ഇനി പ്രസ്റ്റൺ & ബ്ലാക്പൂൾ എ.ജി.സഭയ്ക്ക് സ്വന്തം. കഴിഞ്ഞ അഞ്ചു വർഷമായി അടഞ്ഞു കിടന്ന ഈ ആലയം ഏകദേശം 6000ത്തിനു മുകളിൽ സ്ക്വയർ ഫീറ്റ് ബിൽഡിംഗിൽ 500 ഓളം സീറ്റ് കപ്പാസിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്നതാണ്.

ഈ ആലയം പ്രസ്റ്റൺ -ബ്ലാക്ക്പൂൾ റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവർക്കും ആരാധനയ്ക്ക് സൗകര്യം ആണ്.

പതിനെട്ടു വർഷമായി പ്രസ്റ്റണിൽ സഭാ ശുശ്രുഷകനായിരിക്കുന്ന പാസ്റ്റർ ജോൺലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ന്യൂ ലൈഫ് എ. ജി ചർച്ചാണ് ഈ ആലയം വാങ്ങിയത്. പ്രസ്റ്റണു പുറമേ ബ്ലാക്ക്പൂൾ, ഓൾഡാം, ലങ്കാസ്റ്റർ, ബ്ലാക്ക് ബേൺ, ചോർലി എന്നീ സമീപ പട്ടണങ്ങളിലും മലയാളം ഇംഗ്ലീഷ് ആരാധനകളും പ്രസ്റ്റൺ പട്ടണത്തിൽ ഹിന്ദി ഭാഷയിലുള്ള ആരാധനയും പാസ്റ്റർ ജോൺലിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

അത്യാധുനിക രീതിയിൽ നവീകരിച്ച് എത്രയും പെട്ടെന്ന് ആരാധനയോഗ്യം ആക്കാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

ഇംഗ്ലണ്ടിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മീയ അനുഭവങ്ങൾ തിരികെ പിടിക്കുവാനും സുവിശേഷ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാനും പ്രസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും പ്രവർത്തനങ്ങൾ അനുഗ്രഹം ആകുന്നതിനും ദൈവജനത്തിൻ്റെ പ്രാർത്ഥന പാസ്റ്റർ ജോൺലി ഫിലിപ്പ് അഭ്യർത്ഥിച്ചു.