ബഹ്റൈൻ ഐപിസി ഹെബ്രോൻ : സണ്ടേസ്കൂൾ,  പിവൈപിഎ സംയുക്ത വാർഷിക സമ്മേളനം

ബഹ്റൈൻ ഐപിസി ഹെബ്രോൻ : സണ്ടേസ്കൂൾ,  പിവൈപിഎ സംയുക്ത വാർഷിക സമ്മേളനം

മനാമ : ബഹ്റൈനിലെ ഐപിസി ഹെബ്രോൻ ചർച്ചിൻ്റെ സണ്ടേസ്കൂളിൻ്റെയും  പി വൈ പി എ യുടേയും സംയുക്ത വാർഷിക ആഘോഷം 19 വെള്ളിയാഴ്ച വൈകിട്ട് എൻഇസി ഫെലോഷിപ്പ് ഹാളിൽ നടന്നു. പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷനായിരുന്നു. യുവജനങ്ങളിൽ ലീഡർഷിപ്പ് ക്വാളിറ്റി ശരിയായ നിലയിൽ വളർത്തി കൊണ്ടുവരണമെന്നും, ദൈവത്തെയും നേതൃത്വത്തേയും അനുസരിക്കാതെ മൽസര മനോഭാവത്തോടും ശാഠ്യത്തോടും പ്രവർത്തിക്കുന്ന ഒരു വ്യക്തിയും ലീഡർ എന്ന പദവിക്ക് യോഗ്യനല്ലെന്നും, അനുസരണക്കേടിനെ ആരാധനയുടേയും യാഗത്തിൻ്റെയും പേര് പറഞ്ഞ് എത്ര ന്യായീകരിച്ചാലും വിശുദ്ധിയുടെ പരിവേഷം ലഭിക്കില്ലായെന്നും "അനുസരണം" ഒരു ലീഡർഷിപ്പ് ക്വാളിറ്റിയാണെന്നും പാസ്റ്റർ ബിജു ഹെബ്രോൻ പറഞ്ഞു.

സഭാ സെക്രട്ടറിയും സണ്ടേസ്കൂൾ ഹെഡ്‌മാസ്റ്ററുമായ ബ്രദർ ജയിംസ് ജോൺ സ്വാഗതം പറഞ്ഞു.. കുഞ്ഞുങ്ങളും യുവജനങ്ങളും പാട്ട്, സംഘഗാനം, ആക്ഷൻ സോങ്ങ്, സ്കിറ്റ്, ന്യൂസ് റീഡിങ്ങ്, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സണ്ടേസ്കൂളും പി വൈ പി എ യും നടത്തിയ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മൽസരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ട്രോഫികൾ വിതരണം ചെയ്തു.

പിവൈപിഎ സെക്രട്ടറി എബൻ ജയിംസ് നന്ദി പ്രകാശിപ്പിച്ചു.  വെള്ളിയാഴ്ച രാവിലെ 8.30 മുതൽ NEC പ്രയർ ഹാളിൽ സണ്ടേസ്കൂളിൻ്റെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെന്ന് സണ്ടേസ്കൂൾ ഹെഡ്‌മാസ്റ്റർ അറിയിച്ചു. ബ്രദർ തോമസ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ സമ്മേളനം സമാപിച്ചു.