പ്രാർത്ഥനയിലൂടെ പുതുക്കപ്പെടലിനു ജനം ഒരുങ്ങണം : പാസ്റ്റർ ടി. ജെ.സാമുവേൽ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ
പറന്തൽ: ദൈവസഭയുടെ വളർച്ചയ്ക്ക് ശക്തി പകരുവാൻ പിൻമഴ പെയ്തിറങ്ങുന്ന സമയമാണിതെന്നും പിൻമഴയ്ക്കായി ജനം ഉണർന്നു പ്രാർത്ഥിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. കൃഷികളുടെ ആരംഭത്തിൽ മുൻമഴയും യഥാസമയം മികച്ച ഫലം ലഭിക്കേണ്ടതിനു പിൻമഴയും ആവശ്യമായിരിക്കുന്നതു പോലെ ദൈവത്തിൻ്റെ സഭയ്ക്കും ഇത് അനിവാര്യമാണെന്നും ഈ കാലം പിൻമഴയുടെ കാലമാണെന്നും അത് പ്രാർത്ഥനയും ഉണർവുമായി ഭാരതമെങ്ങും ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
ജനവും സഭയും ആലസ്യം വിട്ടുണരണമെന്നും പ്രാർത്ഥനയ്ക്ക് പ്രത്യേക പ്രാധാന്യം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് സഭ ഈ വർഷം പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു. നിലയ്ക്കാത്ത പ്രാർത്ഥനയ്ക്കൊപ്പം കൂടുതൽ പ്രാർത്ഥന പരിപാടികൾ സഭ മറ്റു പ്രവർത്തനങ്ങൾക്കൊപ്പം നടപ്പിലാക്കുമെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു.
പാസ്റ്റർ കെ.സി.ജോൺ ഡാളസ്, പാസ്റ്റർ
ജോൺ തോമസ് കാനഡ എന്നിവർ മുഖ്യസന്ദേശം നല്കി.ചർച്ച് ഓഫ് ഗോഡ് സൗദി ഓവർസീയറായ പാസ്റ്റർ റെജി തലവടി ആശംസാസന്ദേശം നല്കി.ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി. സൈമൺ അദ്ധ്യക്ഷനായിരുന്നു.സിസ്റ്റർ ഡയ്സി തോമസ്, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ ബ്രദർ ബാബു തോമസ്, കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. എറണാകുളം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജു പി.എസ് പ്രാരംഭ പ്രാർത്ഥനയും അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ജി.ഡാനിയേൽ സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ ഇമ്മാനുവേൽ കെ.ബി യുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
നാളെ (28/1/25)
രാവിലെ 9 ന് പാസ്റ്റേഴ്സ് സെമിനാർ: പാസ്റ്റർ ടി.എ.വർഗീസ്, പാസ്റ്റർ ജോസഫ് ഡാനിയേൽ, പാസ്റ്റർ പി.കെ.ജോസ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്,
ഉച്ചയ്ക്ക് 2 ന് ശുശ്രുഷക സമ്മേളനം:
പാസ്റ്റർ പി.സി.ജോൺ
വൈകിട്ട് 6 ന് പൊതുസമ്മേളനം അദ്ധ്യക്ഷൻ പാസ്റ്റർ ആർ. സനൽകുമാർ സന്ദേശം: പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ ജോർജ് പി ചാക്കോ
അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 27 തിങ്കൾ മുതൽ ഫെബ്രുവരി 2 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ജനുവരി 27 തിങ്കൾ വൈകിട്ട് 6 നു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. റ്റി.ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ടി ജെ ശാമുവേൽ, ഡോ.ഐസക് ചെറിയാൻ, പാസ്റ്റർ ജോർജ് പി ചാക്കോ, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, പാസ്റ്റർ കെ.സി.ജോൺ, ഡോ.ഷിബു തോമസ് ഒക്ലഹോമ, ഡോ. രാജൻ ജോർജ്, പാസ്റ്റർ ജോൺ തോമസ്, ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ എബ്രഹാം ഉണ്ണൂണ്ണി, സുവി.പി.ജി.വർഗീസ്, ഡോ.എ.കെ.ജോർജ് എന്നിവർ മുഖ്യപ്രഭാഷകരാണ്.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള ദൈവദാസൻമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഡിസ്ട്രിക്ട് ഭാരവാഹികളായ പാസ്റ്റേഴ്സ് തോമസ് ഫിലിപ്പ്, പി.കെ.ജോസ്, ബാബു വർഗീസ് മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, എം.ടി. സൈമൺ, ആർ.സനൽകുമാർ എന്നിവർ രാത്രിയോഗങ്ങളിൽ അദ്ധ്യക്ഷൻമാരാകും.
പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ പി.സി.ജോൺ,ടി.എ.വർഗീസ്, ജോൺസൻ ജി സാമുവേൽ തുടങ്ങിയവരും സന്ദേശങ്ങൾ നല്കും. പാസ്റ്റർ സുനിൽ സോളമൻ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.
പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും. ചൊവ്വ,ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ശുശ്രുഷകൻമാർക്കുള്ള സെമിനാറുകളാണ്. ഉപദേശപരമായ വിഷയങ്ങളിലും പൊതുവായ വിഷയങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ബുധൻ രാവിലെ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ശുശ്രുഷക സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് മിനിസ്റ്റേഴ്സ് സെമിനാർ, വിദ്യാഭ്യാസ സെമിനാർ എന്നിവ നടക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർക്കും പ്രസ്തുത സെമിനാറിൽ സംബന്ധിക്കാവുന്നതാണ്.
ബുധനാഴ്ച സെമിനാറിനു ശേഷം വൈകിട്ട് നാലിന് പുതിയതായി നിർമ്മിക്കുന്ന ഓഫീസ് കോംപ്ലക്സിൻ്റെ തറക്കല്ലിടീൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ നിർവ്വഹിക്കും.
വെള്ളി രാവിലെ 9 മുതൽ 11 വരെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. 11 മുതൽ 1 വരെ മിഷൻ സമ്മേളനം നോർത്തിന്ത്യാ മിനിസ്ട്രി സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നത് തുടരും.
ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ടി.ജെ.സാമുവേൽ ചെയർമാനും പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. മുൻവർഷങ്ങളെക്കാൾ വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ.
ഈ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിയാറ് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.
കൺവൻഷൻ സ്ഥലത്ത് ഗുഡ്ന്യൂസിൻ്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്. പുതിയ വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനും സൗകര്യമുണ്ട്. കലണ്ടർ സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ ഷിബു ജോൺ - 88487 42095