ഡോ. കെ.എം ചെറിയാൻ(82) നിര്യാതനായി

ബംഗ്ലൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം. ചെറിയാൻ (82) അന്തരിച്ചു. 1942 -ൽ കായംകുളത്താണ് ജനനം.
1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്.
ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്.
1991-ൽ ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
ഡോ. കെ.എം ചെറിയാൻ 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു.
വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു.
പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായിരുന്നു.
ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റും ഡയറക്ടറും പോണ്ടിച്ചേരി പിഐഎംഎസ് സ്ഥാപക ചെയർമാനുമായിരുന്നു.
അമേരിക്കൻ അസോസിയേഷൻ ഫോർ തൊറാസിക് സർജറിയിലെ ആദ്യ ഇന്ത്യൻ അംഗവും ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗവുമാണ്.
ഇന്നലെ വൈകിട്ട് അദ്ദേഹം ബാംഗ്ലൂർ ഒരു പുസ്തക പ്രകാശനത്തിന് പോയിരുന്നു തിരികെ റൂമിൽ എത്തി ശാരീരിക അസ്വസ്ഥത പ്രക്ടിപ്പിച്ചു അങ്ങനെ ബാംഗ്ലൂർ മണിപാൽ ഹോസ്പിറ്റലിൽ എത്തിച്ചു ഇന്ന് വെളുപ്പിന് 12.30 മരണംസംഭവിച്ചു
അദ്ദേഹത്തിന്റെ ശരീരം ഇപ്പോൾ ബാംഗ്ലൂർ നിന്നും ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും
ചെങ്ങന്നൂർ കോട്ടൂരത്തു കുടുംബഗമാണ്