ദി പെന്തെക്കോസ്തു മിഷൻ ദോഹ - ഖത്തർ കൺവൻഷൻ ജനു. 21 മുതൽ

ദോഹ: മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) ദോഹ- ഖത്തർ കൺവൻഷൻ ജനു. 21 മുതൽ 24 വരെ ദോഹ ഐഡിസിസി ടെൻ്റിൽ നടക്കും.
ദിവസവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
ബുധൻ, വ്യാഴം രാവിലെ 7-ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ബുധൻ ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാത്തിരിപ്പ് യോഗം, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ യുവജനസമ്മേളനം സമാപന ദിവസമായ വെള്ളി രാവിലെ 9 ന് പൊതുയോഗം എന്നിവ നടക്കും.
ദീർഘ വർഷങ്ങൾക്ക് ശേഷം തുടർച്ചയായി രണ്ടാം പ്രാവശ്യമാണ് മധ്യപൂർവ്വ ദേശമായ ദോഹയിൽ സഭയുടെ സുവിശേഷയോഗം നടത്തുന്നത്.