മടിവാള കർമേൽ ശാരോണിൽ ഇഗ്നൈറ്റ് പെയ്സ് ആൻഡ് വേർഷിപ്പ് ജൂലൈ 13ന്

മടിവാള കർമേൽ ശാരോണിൽ ഇഗ്നൈറ്റ് പെയ്സ് ആൻഡ് വേർഷിപ്പ് ജൂലൈ 13ന്

ബെംഗളൂരു: കർമ്മേൽ ശാരോൺ കൊറമംഗല സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 13 രാവിലെ 10 മുതൽ രാത്രി 8 വരെ യുവജനങ്ങൾക്കായി ഇഗ്നൈറ്റ് പ്രയ്സ് ആൻഡ് വേർഷിപ്പ് നടക്കും.

ഹൊസൂർ മെയിൻ റോഡ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കർമ്മേൽ ശാരോൺ സഭാഹാളിൽ നടക്കുന്ന പ്രയ്സ് ആൻഡ് വേർഷിപ്പിന് ക്രൈസ്തവ ഗായകനും വേർഷിപ്പ് ലീഡറുമായ മാത്യൂ ടി ജോൺ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 3 മുതൽ 8 വരെ യുവജനങ്ങൾക്കായി പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ മുഖ്യ നേതൃത്വം നൽകും.