അപ്കോൺ സംയുക്ത ആരാധന സമാപിച്ചു
യു.എ.ഇ: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025–26 പ്രവർത്തന വർഷത്തിന്റെ മൂന്നാം സംയുക്ത ആരാധന അബുദാബി മുസഫയിൽ നടന്നു.
പാസ്റ്റർ ബെന്നി പി. ജോൺ (യുണൈറ്റഡ് ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ്) അധ്യക്ഷനായ യോഗത്തിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷിബു വർഗീസ് സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ റോബിൻസൺ പൊന്നച്ചൻ (കല്ലുമല പ്രയർ ഫെല്ലോഷിപ്പ്, അബുദാബി) തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു.
പാസ്റ്റർ തോമസ് വിളമ്പുകണ്ടം (ഐ.പി.സി ഗിൽഗാൽ, അബുദാബി), അപ്കോൺ പ്രസിഡന്റ് ഡോ. അലക്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
അബുദാബിയിലും മുസഫയിലും നിന്നായി നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു. അപ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.
Advertisement











































































































