'അത്തി തളിര്‍ക്കുമ്പോള്‍' പ്രകാശനം ചെയ്തു

'അത്തി തളിര്‍ക്കുമ്പോള്‍' പ്രകാശനം ചെയ്തു

കോട്ടയം: മുതിര്‍ന്ന ക്രൈസ്തവ സാഹിത്യകാരനും വേദാധ്യാപകനും ഗുഡ്ന്യൂസ് അസോഷ്യേറ്റ് എഡിറ്ററുമായ സുവിശേഷകന്‍ എം.സി. കുര്യന്‍റെ പുതിയ ഗ്രന്ഥം 'അത്തി തളിര്‍ക്കുമ്പോള്‍' ഒക്ടോബര്‍ 2ന് എം.ടി. സെമിനാരി ഹൈസ്കൂളില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ കേരള മുന്‍ ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയുമായ ഡോ. വി.പി. ജോയി ഐഎഎസ്, ബൈബിള്‍ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്‍റണിക്ക് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.

ആഴമുള്ള ആത്മീയജീവിതത്തിന് പ്രചോദനം പകരുന്ന ദൈവശാസ്ത്രചിന്തകളും പ്രായോഗിക ജീവിതമാര്‍ഗരേഖകളും കാലികസംഭവങ്ങളും കോര്‍ത്തിണക്കിയ ആകര്‍ഷകമായ 30 വചനചിന്തയുടെ സമാഹാരം ലിവിംഗ് ലീഫ് പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്. ഡോ. എബി പി. മാത്യു, ലിവിംഗ് ലീഫ് പബ്ലീഷേഴ്സ് ഡയറക്ടര്‍ ഏബ്രഹാം കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ ബുക്സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാണ്. ഫോണ്‍: 93495036360.

Advertisement