ബെന്നി വർഗീസിൻ്റെ പുസ്തകം "നിത്യജീവമൊഴികൾ ചിന്തയും ധ്യാനവും" പ്രകാശനം ചെയ്തു
തൃശൂർ : ബെന്നി വർഗീസ് രചന നിർവഹിച്ച ലേഖനസമാഹാരം "നിത്യ ജീവമൊഴികൾ ചിന്തയും ധ്യാനവും" പുസ്തകം പ്രകാശനം ചെയ്തു. അയ്യന്തോൾ ഐപിസി ചർച്ചിൽ നടന്ന ചടങ്ങിൽ പാസ്റ്റർ മാത്യൂസ് ജോർജിനു ആദ്യ കോപ്പി നൽകിക്കൊണ്ട് ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റും ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററുമായ ടോണി ഡി. ചെവൂക്കാരൻ പ്രകാശനം നിർവഹിച്ചു.
52 പ്രൗഢമായ ലേഖനങ്ങളുടെ സമാഹരമായ ഈ ധ്യാന ഗ്രന്ഥത്തിന് സാജു ജോൺ മാത്യുവാണ് അവതാരിക എഴുതിയിരിക്കുന്നത്.