ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് ഓഗ.30 മുതൽ

ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് ഓഗ.30 മുതൽ

നിബു അലക്സാണ്ടർ കാനഡ

ഹാലിഫാക്സ്/കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ് സെന്ററിൽ നടക്കും.

 “ക്രിസ്തുവിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക; കൂടുതൽ ഫലം കായ്ക്കുക” എന്നതാണ് ക്യാമ്പ്തീം. ഓഗസ്റ്റ് 30നു രാവിലെ 10 ന് ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് കാനഡ സഹസ്ഥാപകനും ഹാലിഫാക്സ് സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർലി ജോസഫ് സക്കറിയ  ഉദ്ഘാടനം ചെയ്യും.

വേദാധ്യാപികയും കൗൺസിലറുമായ ഡോ.ജെസ്സി ജെയ്സൺ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ഹൈ കിഡ്സ് മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ റോബിൻ ജെബരാജ് ചെല്ലയ്യ കിഡ്സ്‌ സെഷൻ ക്ലാസുകൾ നയിക്കും.

ഫാമിലി-യൂത്ത് കൗൺസിലിങ് സെഷനുകൾ, ഓപ്പൺ ഫോറം, യൂത്ത് ഇന്റർആക്റ്റീവ് സെഷൻ, ചർച്ചകൾ, ഗ്രൂപ്പ്‌ ഗെയിംസ് തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഹെബ്രോൻ ഫെല്ലോഷിപ് ക്വയർ സംഗീതശുശ്രൂഷയ്ക്കും ആരാധനക്കും നേതൃത്വം നൽകും. സെപ്റ്റംബർ ഒന്നിന് രാവിലെ നടക്കുന്ന സഭയോഗത്തോടെ സമ്മർക്യാമ്പ് സമാപിക്കും. ഹെബ്രോൻ ഫെല്ലോഷിപ് ചർച്ചിന്റെ വിവിധ ചാപ്റ്ററുകളിലെ സഭാശുശ്രൂഷകന്മാർ ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽകും.

ക്യാമ്പ് കോർഡിനേറ്റർമാരായ പോൾ പി രാജൻ, ക്ലിന്റൻ കെ റെസ്റ്റൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു.