ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍* *ജനു. 7 മുതല്‍

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍* *ജനു. 7 മുതല്‍

കോലഞ്ചേരി: ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6  മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. 
 സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റാന്നി, വര്‍ഗീസ് എബ്രഹാം, പി.സി. ചെറിയാന്‍, സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം, പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും. മിസ്പ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ വിമന്‍സ് ഫെലോഷിപ്പും ജനുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ ശുശ്രൂഷക സമ്മേളനവും ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, സഹോദരന്‍മാരായ റ്റി.ഡി. ജോര്‍ജ്, സി.പി. ജോണ്‍സണ്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കണ്‍വെന്‍ഷന്‍ ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം Mob: 9446687347.